വികസനത്തിൻറെ കാര്യത്തിൽ നമ്മളിപ്പോഴും നോക്കുന്നത് അയൽ രാജ്യങ്ങളിലേക്കാണ്. അവിടെ ട്രാസ്പോർട്, വേസ്റ്റ് മാനേജുമെന്റ് അങ്ങനെ എല്ലാ മേഖലകളിലും ഏറ്റവും പുതിയ ടെക്നോളജി അപ്ലെ ചെയ്യുന്നു. എന്നാൽ ഇന്ത്യയിലോ? നമ്മുടെ ചുറ്റുപാടുതന്നെ നോക്കിയാൽ അറിയാം വേസ്റ്റ് മാനേജുമെന്റിന്റെ കാര്യത്തിൽ അട്രാറ്റോളം ശ്രദ്ധ പുലർത്തവരാണ് പലരും.
ഒരു ജ്യൂസ് കുടിച്ചതിനെ കുപ്പി പോകുന്ന വഴിക്ക് എവിടെയെങ്കിലും കളഞ്ഞിട്ട് പോകുവാനാണ് ഏറെക്കുറെപേരും ശ്രമിക്കുന്നത്. നമ്മൾ കളയുന്ന ഒരു പ്ലാസ്റ്റിക്ക് കവർ മണ്ണിൽ ലയിക്കാൻ ഒരു ലക്ഷം വർഷമാണ് എടുക്കുന്നത്.കഴിച്ച ഭക്ഷണത്തിന്റെ ബാക്കി എവിടെയെങ്കിലും വലിച്ചെറിയുന്നത് പോലും നമുക്ക് നിത്യമുള്ള കാഴ്ചയാണ്. അങ്ങനെ നോക്കുമ്പോൾ നമ്മൾ ജീവിക്കുന്നതിപ്പോൾ വേസ്റ്റ് കൂമ്പാരങ്ങളുടെ നടുവിലല്ലേ?
എല്ലായിടത്തും മാറ്റങ്ങൾ അനിവാര്യമാണ്. ചെറിയ വലിയ മാറ്റങ്ങൾ പലയിടങ്ങളിലായി നടക്കുന്നുണ്ട്. അതിനുദാഹരണമാണ് കർണാടകയുടെ തെക്കൻ ഭാഗത്തുള്ള ടിപ്റ്റൂരിൽ സ്ഥിതി ചെയ്യുന്ന ഒരു നാളികേര സംസ്കരണ പ്ലാന്റ്
8 മില്യൺ കാഴ്ചക്കാരുള്ള വൈറൽ വീഡിയോയിൽ, തെങ്ങിൻ്റെ ഓരോ ഭാഗവും പാഴാക്കാതെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് വ്ലോഗർ വിശദീകരിക്കുന്നു.തേങ്ങയുടെ പുറം കട്ടിയുള്ള പുറംതോട് കരി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, അതേസമയം തേങ്ങാ വെള്ളം തേങ്ങാ വിനാഗിരി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ചിരകിയ തേങ്ങ എണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, തേങ്ങാപ്പാൽ പാൽ വെർജിൻ വെളിച്ചെണ്ണ തയ്യാറാക്കാൻ ഉപയോഗിക്കുന്നു.
നാളികേരത്തിൻ്റെ മൃദുവായ ഉൾവശം തേങ്ങാപ്പൊടിയായും മാറുന്നു. വിൽപനയ്ക്കായി തൊഴിലാളികൾ ഓരോ ഉൽപ്പന്നവും ശ്രദ്ധാപൂർവ്വം പാക്കേജുചെയ്യുന്നത് വീഡിയോയിൽ കാണിക്കുന്നു. കൂടാതെ, ഒരു വലിയ സ്ഥലത്ത് തേങ്ങയുടെ ചിരട്ടയുടെ കരി ഉണക്കി കാണിക്കുന്നു. വിഭവങ്ങളുടെ ഈ കാര്യക്ഷമമായ ഉപയോഗം തേങ്ങയുടെ ഒരു ഭാഗവും പാഴാകില്ലെന്ന് ഉറപ്പാക്കുന്നു.
ഇങ്ങനെ ഓരോ വസ്തുക്കളും പാഴാക്കാതെ ഉപയോഗിച്ചും പുനരുപയോഗിച്ചു മാത്രമാണ് നമ്മുടെ പ്രകൃതിയെ നിലനിർത്തുവാൻ സാധിക്കുകയുള്ളു.