ബംഗളൂരു : 20കാരിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യയെ കണ്ടെത്തിയത്. ‘ഇന്നലെ വൈകിട്ട് വിദ്യാര്‍ഥിനിയുടെ സഹോദരന് കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് യുവതിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.’ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവതി കോളേജ് വിദ്യാര്‍ഥിനിയാണ്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.’ ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഇതിന് ശേഷം മാത്രമേ ഒരു നിഗമനത്തിൽ എത്താനാകു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാവ് സൗമ്യ പ്രതികരിച്ചു. എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളാണ് മകള്‍. എല്ലാം വിഷയങ്ങളും തുറന്ന് പറയുമായിരുന്നു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മകളുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ‘അമ്മ പറഞ്ഞു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സംശയങ്ങളുണ്ട്.’ കുടുംബത്തിന് നീതി ലഭിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തക കൂടിയായ മാതാവ് പ്രതികരിച്ചു.