ഇന്ദ്രന്റെ പുത്രിയായ മണിമേഖലയെ കുറിച്ചും ചിലപതിക്കാരത്തെ കുറിച്ചും കേൾകാത്തവരായി ആളുകൾ വളരെ കുറവായിരിക്കും അല്ലെ? എന്താണ് ചിലപ്പതികാരം?അറിയണ്ടേ നമ്മുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച്. മാധവി എന്ന വേശ്യയുടെയും മകളുടെയും കഥ പറയുന്ന ചാത്തനാർ എന്ന ബുദ്ധമതക്കാരൻ രചിച്ച മണിമേഘല, മണിമേഘല എന്ന ബുദ്ധവിശ്വാസിയായ സ്ത്രീയുടെ കഥയാണ് ഇത്.
ചോളനാട്ടിലെ പുകാർ വംശത്തിലെ ഒരു സമ്പന്ന കുടുംബത്തിലാണ് കണ്ണകി ജനിക്കുന്നത്, ഇവർ കാവേരിപട്ടണ നിവാസികളാണ് കോവാലനെ വിവാഹം ചെയ്ത് അവർ സന്തോഷപൂർവ്വം കഴിഞ്ഞു വന്നു, പത്താം നൂറ്റാണ്ട് വരെയും ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും രാജാക്കൻമാർ മക്കത്തായികളായിരുന്നു
മധുരയിലെ രാജാക്കൻമാരെ പോലെ മക്കത്തായ പാരമ്പര്യത്തിലുള്ള രാജവാഴ്ചയാണ് കേരളത്തിലുണ്ടായിരുന്നത്, പ്രത്യക പരമ്പരാഗതമായിരുന്നു അവർക്കിടയിൽ നിലനിന്നിരുന്നത്. പുകാർ കൊട്ടാരത്തിലെ പ്രശസ്തയായ നർത്തകിയായിരുന്നു മാധവി ഇവർക്ക് പച്ചക്കൽ മാല ചോള രാജാവ് സമ്മാനമായി നൽകി ,കോവാലനും സദസിലുണ്ടായിരുന്നു.1008 കഴഞ്ച് തന്ന് മാല വാങ്ങുന്നവൻ തന്റെ പ്രിയതമനാകുമെന്ന് മാധവിയുടെ തോഴിയിൽ നിന്നും അറിഞ്ഞ കോവാലൻ മാല വാങ്ങുകയും മാധവി എന്ന വേശ്യ സ്ത്രീക്കൊപ്പം താമസമാക്കുകയും ചെയ്തു, ഇതേ സമയം കണ്ണകി മംഗല്യസൂത്രം മാത്രം ധരിച്ച് പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും ഉപേക്ഷിച്ച് മനസു നിറയെ വേദനയുമായി കോവാലനെ കാത്തിരുന്നു. പുകാർ നിവാസികൾ ഇന്ദ്രോത്സവം ആഘോഷിക്കുന്നതായി പറയുന്നുണ്ട് ,ഇന്ദ്രൻ ഈ വേദത്തിലെ പ്രധാന ദേവനാണ് ,ഇവർക്ക് മണിമേഘല എന്ന കുട്ടി ജനിച്ചു, ഇന്ദ്രോത്സവ ദിവസം മാധവിയുടെ നൃത്തം പഴയതുപോലെ കോവാലനെ ഹരം കൊള്ളിച്ചില്ല, മാധവി തന്നെ അവിശ്വസിക്കുന്നതായി കോവാലന് തോന്നി കോവാലൻ മാധവിയിൽ നിന്നും പതിയെ അകന്നു.
ഇക്കാലമത്രയും കണ്ണകി മാളികയിലും ചാത്തൻകോവിലിലും വൃതാനുഷ്ടാനങ്ങളോടെ കഴിഞ്ഞ് കൂടുകയായിരുന്നു. കോവാലൻ കണ്ണകിയുടെ അടുത്തെത്തി കെട്ട ജീവിതം നയിക്കുന്ന വേശ്യയോടൊപ്പം ചേർന്ന് താൻ ദരിദ്രനായിരിക്കുകയാണ്, പൂർവികർ ഉണ്ടാക്കിയ സ്വത്തെല്ലാം താൻ നശിപ്പിച്ചു എന്നു പറഞ്ഞ് നിരാശനാകുന്നത് കണ്ട കണ്ണകി ധരിച്ചത് മാധവിക്ക് നൽകാൻ പണമില്ലാതെ വന്നിരിക്കുകയാണെന്നാണ് ചെറുപുഞ്ചിരിയോടെ കണ്ണകി തന്റെ കയ്യിലെ രണ്ട് ചിലബുകൾ എടുത്ത് കോവാലന് നൽകി. ഈ ചില ബി നെ മൂലധനമാക്കി മധുരയിൽ ചെന്ന് കച്ചവടം ചെയ്ത് നഷ്ടപ്പെട്ട സമ്പാദ്യം തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കണ്ണകിയെ കൂടെ വരാൻ അഭ്യർഥിച്ചപ്പോൾ കൊച്ചു കുട്ടിയെപ്പോലെ അവർ കൂടെ പോകുന്നു.
നടന്ന് അവർ എത്തിയത് കവുന്തി അടികൾ എന്ന ജൈന സന്യാസിയുടെ അടുത്താണ് ബുദ്ധ ധർമ്മത്തെ കുറിച്ച് കൂടുതലറിയാൻ കവുന്തി ആഗ്രഹിച്ചു അങ്ങനെ അവർ മൂന്നു പേരും മധുരയിലേക്ക് പുറപ്പെട്ടു മധുരയിലെ കാഞ്ചീപുരത്ത് ബുദ്ധമതം ക്ഷയിച്ചു വരുന്ന കാലത്ത് അറുന്നൂറാം നൂറ്റാണ്ടിൽ നൂറോളം ബുദ്ധക്ഷേത്രങ്ങളും എൺപതോളം ഹൈദ്ധവ ക്ഷേത്രങളും ഉണ്ടായിരുന്നതായി ഹ്യൂൻ സാങ് പറയുന്നുണ്ട്.
കവുന്തി അടികൾ എന്ന ജൈന സന്യാസിയുടെ മാന്ത്രിക സിദ്ധികളെ കുറിച്ചും പറയുന്നു, കോവാലൻ ദുർഗാ മന്ത്രങ്ങൾ ചൊല്ലി വനദേവതയിൽ നിന്നും രക്ഷപ്പെട്ടതായി ചില കൃതികളിൽ പറയുന്നതും കോവാലൻ കണ്ണകി ദമ്പതികൾ ദുർഗാ ഭക്തരായിരുന്നെന്ന് കരുതപ്പെടുന്നു.
പിന്നീട് അവർ ദുർഗാക്ഷേത്രത്തിലെത്തുന്നു
അത് ശാലിനി എന്ന സ്ത്രീ പൂജാരിയായ ക്ഷേത്രമായിരുന്നു ശരീരത്തിൽ ദുർഗ ആവാഹിച്ചാൽ കലിതുള്ളി പലതും കൽപ്പിക്കും, കൊടുങ്കല്ലൂർ ക്ഷേത്രത്തിലും ഭരണിക്ക് സമാനമായ ആചാരങ്ങളുണ്ട്.
ഇതിനിടയിൽ ബ്രാഹ്മണനെ അയച്ച് കോവാലനെ തിരിച്ചു കൊണ്ടുവരാൻ മാധവി ശ്രമിക്കുന്നു ബ്രാമണൻ നിരാശനായി മടങ്ങുന്നു.
കണ്ണകിയെ ശുശ്രൂഷിക്കാൻ ഇടയ വർഗക്കാരെ ഏൽപ്പിച്ച് കോവാലൻ ചിലബ് വിൽക്കാനിറങ്ങുന്നു രാജ്ഞിയുടെ ചിലബ് മോഷ്ടിച്ച സ്വർണ്ണപ്പണിക്കാരനടുത്താണ് കോവാലൻ എത്തുന്നത്. കോവാലൻ ചിലബുവിൽക്കാൻ തട്ടാനടുത്തെത്തുന്നു രാജ്ഞിയുടെ ചിലബ് മോഷ്ടിച്ച തട്ടാൻ കോവാലന്റെ കയ്യിൽ അതിനോട് സാമ്യമുള്ള ചിലബ് കണ്ടതോടെ കോവാലനെ ചതിയിലൂടെ കുടുക്കാൻ നിശ്ചയിക്കുന്നു.
സംഘകാല കൃതികളിൽ ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വഞ്ചി സർവ്വകലാശാലയെ പറ്റി പറയുന്നുണ്ട്, പഴയ പെരിയാറിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്തിരുന്നത്, പണ്ട് പെരിയാർ നദി കൊടുങ്കല്ലൂർ നിന്നാണ് ആരംഭിച്ചിരുന്നത് ഇത് കാലടിയിലോ, മതിലകത്തിനടുത്തായോ ആയിരുന്നിരിക്കണം, അതിനകത്ത് ബുദ്ധവിഹാരവും, വിഷ്ണുക്ഷേത്രവും, പുറത്തായി ജൈനമഠവും ഉണ്ടായിരുന്നു, ഭാരതത്തിലെ എറ്റവും വലിയ സർവ്വകലാശാല .’ വഞ്ചി ‘സർവ്വകലാശാലയായിരുന്നു കോവാലന്റെയും മാധവി എന്ന വേശ്യയുടെയും പുത്രിയുടെ കഥയായ മണിമേഘല ‘ എന്ന മഹാകാവ്യത്തിൽ നിന്നാണ് ഇതിന്റെ വിശദാംശങ്ങൾ ലഭിക്കുന്നത്.തൃക്കണമതിലകത്തെ ജൈന സന്യാസി ആശ്രമത്തിലിരുന്ന് കൊണ്ടാണ് ഇളം കേ അടികൾ ‘ചിലപ്പതികാരം ‘രചിച്ചത്.കുലശേഖര ആൾവാർ തമിഴിൽ പെരുമാൾ മൊഴിയും,സംസ്കൃതത്തിൽ മുകുന്ദമാലയും രചിച്ചത് ഇവിടെ വെച്ചാണ്.ഇത് നിലനിന്നിരുന്നത് പെരിയാർ തീരമായിരുന്ന ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിലോ ത്യശൂരിലെ മതിലകത്തിനടുത്തോ ആയിരിക്കണം.