Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

400 വര്‍ഷത്തെ ചരിത്രം പറയുന്ന ബേക്കല്‍ കോട്ട; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ അത്ഭുതം | Bekal Fort with 400 years of history

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 11:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധങ്ങളും പിടിച്ചടക്കലുകളും നിറഞ്ഞ ചരിത്രത്തിന്‍റെ അവശേഷിപ്പാണ് കോട്ടകൾ.ലോകത്തിലേറ്റവും കൂടുതൽ കോട്ടകളുള്ള രാജ്യമാണ് ഇന്ത്യ . അതിൽ 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. ഹൊസ്ദുർഗ്ഗ്​, ചന്ദ്രഗിരി, കുമ്പള , പൊവ്വൽ കോട്ടകൾ തുടങ്ങി പഴയകാല രൂപം കുറച്ചെങ്കിലും അവശേഷിപ്പിച്ചിട്ടുള്ള കോട്ടകളും കാസർകോടുണ്ട് .ചിത്താരി, പനയാൽ ,കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്ലായി തുടങ്ങിയവയും കാസർകോടുണ്ടായിരുന്ന മറ്റ് പ്രധാന കോട്ടകളാണ്. പല കോട്ടകളുടെയും അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. എത്രയൊക്കെ കോട്ടകൾ ഉണ്ടെങ്കിലും ബേക്കൽ കോട്ടയോളം തലയെടുപ്പുള്ള കോട്ട കേരളത്തിൽ ഇല്ല . പടയോട്ടങ്ങളുടെ മരണമില്ലാത്ത ചരിത്രസാക്ഷിയായി 35 ഏക്കറിലായി തലയുയര്‍ത്തിനില്‍ക്കുന്ന ബേക്കല്‍ കോട്ട. ആര്‍ത്തിരമ്പുന്ന കടലിന്റെ മനോഹാരിതയും കണ്ട് തിരമാലകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളും ശ്രവിച്ച് നൂറ്റാണ്ടുകളുടെ പഴമയും പേറി നില്‍ക്കുന്ന ബേക്കല്‍ കോട്ട ആയിരക്കണക്കിന് സൈനികർ രക്തരൂഷിതമായ പോരാട്ടത്തിൽ വീര രക്തസാക്ഷിത്വം വരിച്ചതിന് പല കാലത്തായി സാക്ഷിയായിട്ടുണ്ട്.

ഇന്നത്തെ കാസർകോട് ജില്ലയിലുള്‍പ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്തെല്ലാം സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെട്ടുകിടന്നിരുന്ന സ്ഥലങ്ങളാണ്. പ്രകൃതിവിഭവങ്ങൾ ധാരാളമുണ്ടായിരുന്നു എന്നതായിരുന്നു ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. തുറമുഖങ്ങളുടെ സാന്നിധ്യമായിരുന്നു മറ്റൊന്ന്. കോട്ട നിർമിച്ചതാരെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കേരി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന വെങ്കടപ്പ നായ്ക്കൻ കോട്ടയുടെ നിർമാണം ആരംഭിച്ചുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. 1645 മുതൽ 1660 വരെയുള്ള കാലഘട്ടത്തിൽ ഇക്കേരി രാജവംശം ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി ശിവപ്പ നായ്ക്കൻ നിർമാണം പൂർത്തിയാക്കിയതായും പറയപ്പെടുന്നു. താക്കോൽ ആകൃതിയിലുള്ള ബേക്കൽ കോട്ടയുടെ രൂപകൽപന തന്നെ അത്യപൂർവമായി മാത്രം ലോകത്ത് കാണുന്ന തരത്തിലുള്ളതാണ്. സത്യത്തിൽ അത് അക്കാലത്തെ തദ്ദേശീയരായ കോട്ട നിർമാണ വിദഗ്ധരുടെ സാങ്കേതിക ജ്ഞാനത്തിനും അസാധാരണ വാസ്തുശിൽപ വൈദഗ്ധ്യത്തിനും മികച്ച ഉദാഹരണമായി പറയാം.

ഏതാണ്ട് 50 അടിയോളം ഉയരത്തിലായി കടലിലേക്ക് തള്ളി നിൽക്കുന്ന വാച്ച് ടവർ കോട്ടയിലെ തന്ത്രപ്രധാനമായ ഒരിടമാണ്. പഴയ കാലത്ത് ആ ടവറിന് മുകളിൽ നിന്നുകൊണ്ട് ഭടൻമാർ ഊഴമിട്ട് 24 മണിക്കൂറും അറബിക്കടൽ നിരീക്ഷിക്കുമായിരുന്നു. കദംബരാജവംശവും മൂഷികരാജവംശവും പിന്നീട് കോലത്തിരിയും ഭരിച്ചിരുന്ന പ്രദേശമായിരുന്നു ബേക്കൽ . ധാരാളം പടികളോടു കൂടിയ കുളം, വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ചിരുന്ന അറ, 1909-ല്‍ തെക്കൻ കർണാടക ജില്ലാകളക്ടർ ഖാൻ ബഹദൂർ അസീസുദീൻ സാഹിബ് നിര്‍മിച്ച ടൂറിസ്റ്റ് ബംഗ്ലാവ് എന്നിവ കോട്ടക്കുള്ളിൽ കാണാം. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ടയുള്ളത്. പരിസര പ്രദേശത്ത് അന്ന് ലഭ്യമായ ഉറപ്പുള്ള ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നുത്. കോട്ടക്കകത്തെ സൗകര്യങ്ങളാകട്ടെ മറ്റു കോട്ടകളേക്കാൾ മെച്ചപ്പെട്ടതും അതിവിദഗ്ധമായി രൂപകൽപന ചെയ്യപ്പെട്ടതുമാണ്.

ആയുധപ്പുര, കടലിന് നേർക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ, കടൽ വഴി വരുന്ന പടക്കപ്പലുകളെ നേരിടാനുള്ള ഇടങ്ങൾ, കരയിൽ നിന്നെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, ജലസംഭരണി, ഒളിത്താവളങ്ങൾ, രഹസ്യ ഭൂഗർഭ അറകൾ, ഭൂഗർഭ പാതകൾ, സുരക്ഷാ സന്നാഹങ്ങൾ, അപകടത്തിൽ പെടുന്നവർക്കും മുറിവേൽക്കുന്നവർക്കും നൽകുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങൾ തുടങ്ങിയവ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് കോട്ടക്കകത്ത് ഒരുക്കിയിരുന്നത്.ബേക്കൽ കോട്ടയുടെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗവും അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. നിരന്തരമായി അലച്ചെത്തുന്ന തിരകളുടെ തലോടൽ ഏറ്റുവാങ്ങിയാണ് കോട്ടയുടെ കിടപ്പ്. കോട്ടയുടെ ഉയർന്ന കടൽ ഭിത്തിക്ക് മുകളിൽ നിൽക്കുമ്പോൾ സൂക്ഷ്മമായി ചെവിയോർത്താൽ കോട്ടയുടെ കീഴെ ഒന്നിന് പിറകെ ഒന്നായി അലച്ചെത്തി തല്ലിത്തകർത്ത് പൊട്ടിച്ചിതറുന്ന തിരമാലകളുടെ ചിലമ്പിച്ച ശബ്ദം നൂറ്റാണ്ടുകൾക്കപ്പുറം അവിടെ പടവെട്ടി മരിച്ച അനേകമനേകം യോദ്ധാക്കളുടെ ദീനവിലാപം പോലെ നമുക്കനുഭപ്പെടും.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: BEKKAL FORTBEKKAL

Latest News

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies