Kerala

ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാകും

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോര്‍ജ് കളപറമ്പില്‍ ജോണിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം ബാങ്കിന്റെ മുഴുസമയ ഡയറക്ടര്‍ പദവി വഹിക്കാം. മൈക്രോ ബാങ്കിങ്, ഫിനാന്‍സ്, ഐടി, എച്ച്ആര്‍ മേഖലകളില്‍ 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ജോര്‍ജ് കളപറമ്പില്‍ ജോണ്‍, ഇസാഫ് ബാങ്കിന്റെ മൈക്രോ ഫിനാന്‍സ് ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ബിറ്റ്‌സ് പിലാനിയില്‍ നിന്ന് ഫിന്‍ടെക്കില്‍ എംബിഎയും പൂനെ യുനിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്ഡബ്ല്യൂ ബിരുദങ്ങളും നേടിയിട്ടുണ്ട്.