അവിട്ടത്തൂർ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ.? മഹാക്ഷേത്രം എന്ന് കൂടി ഇത് അറിയപ്പെടുന്നുണ്ട്. ചേരരാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണിതത്.അറിയണ്ടേ ഈ ക്ഷേത്രത്തെ കുറിച്ച്. കേന്ദ്ര പുരാവസ്തു മന്ത്രാലയത്തിൻ്റെ സംരക്ഷിത പൈതൃക കേന്ദ്രമാണ് അവിട്ടത്തൂർ ശിവക്ഷേത്രം. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് ഈ അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്. മുസിരിസ് കേന്ദ്രമായി വാണിരുന്ന രണ്ടാം ചേരരാജാക്കന്മാരുടെ കാലത്താണ് അഗസ്ത്യപുതൂർ എന്നറിയപ്പെട്ടിരുന്ന അവിട്ടത്തൂർ ഗ്രാമം ചരിത്രത്തിൽ ഇടം പിടിച്ചത്. അന്ന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് രാജഭരണം നടന്നു പോന്നിരുന്നത്.