World

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ധനം; ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളെ തിരഞ്ഞു പിടിച്ചു തല്ലി അക്രമികള്‍

കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളെ കേന്ദ്രീകരിച്ച് ജനക്കൂട്ടം നടത്തുന്ന ആക്രമണം രൂക്ഷമാകുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരേ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വന്നു. ആക്രമണത്തില്‍ മൂന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട. കിര്‍ഗിസ്ഥാനിലെ തങ്ങളുടെ പൗരന്മാരെയും വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ഇന്ത്യന്‍ എംബസി ഉള്‍പ്പടെ അറിയിപ്പു നല്‍കി.

പാകിസ്ഥാനികളും ഈജിപ്തുകാരും ഉള്‍പ്പെടെയുള്ളരം സ്വദേശികളും തമ്മിലുള്ള ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു. മെയ് 13 ന് നടന്ന ആക്രമണങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും അക്രമം ബിഷ്‌കെക്കിലെ തെരുവുകളിലേക്ക് വ്യാപിക്കുകയും ചെയ്തു.

ടൈംസ് ഓഫ് സെന്‍ട്രല്‍ ഏഷ്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആക്രമണം നടത്തിയ വിദേശികളോട് പോലീസ് സൗമ്യമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ വെള്ളിയാഴ്ച തെരുവില്‍ ഒത്തുകൂടാന്‍ തുടങ്ങി. എന്നാല്‍, ഗുണ്ടായിസം ആരോപിച്ച് മൂന്ന് വിദേശികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ ഹോസ്റ്റലുകളെ ജനക്കൂട്ടം ലക്ഷ്യം വച്ചിരുന്നു. വനിതാ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. ബിഷ്‌കെക്കിലെ പാകിസ്ഥാന്‍ എംബസി ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ വീടിനുള്ളില്‍ തന്നെ തുടരാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

 

ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ ഏതാനും ഹോസ്റ്റലുകളും പാകിസ്ഥാനികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വസതികളും ആക്രമിക്കപ്പെട്ടു. പാകിസ്ഥാനില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളുടെ മരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉണ്ടായിരുന്നു.

അതേസമയം, കിര്‍ഗിസ്ഥാന്‍ അക്രമവുമായി ബന്ധപ്പെട്ട് ബിഷ്‌കെക്കില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചതായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്, എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുന്നു, ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

അതേസമയം, വെള്ളിയാഴ്ച രാത്രി മുതല്‍ സംഘര്‍ഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അത്തരത്തിലുള്ള ഒരു വൈറല്‍ വീഡിയോയില്‍, മൂന്ന് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടായ സാഹചര്യം വിവരിക്കുന്നത് കാണാം. നാട്ടുകാരും ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥികളും തമ്മിലുള്ള വഴക്കിന് ശേഷമാണ് ജനക്കൂട്ടം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞു. ആരൊക്കെയാംെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആറ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പോലീസ് സഹായിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.സ്ഥിതിഗതികള്‍ സുസ്ഥിരമാണെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെന്നും കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

പഠനത്തിന് എന്തു കൊണ്ട് കിര്‍ഗിസ്ഥാന്‍

ഇന്ത്യയില്‍ നിന്നുള്ള ഉള്‍പ്പടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മെഡിക്കല്‍ പരിശീലനത്തിനുള്ള പ്രിയപ്പെട്ട സ്ഥലമാണ് കിര്‍ഗിസ്ഥാന്‍. മൈഗ്രേഷന്‍ ഡാറ്റ പോര്‍ട്ടല്‍ അനുസരിച്ച്, 2021-ല്‍ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് (61,418) വിദ്യാഭ്യാസം നിര്‍വഹിച്ചത് കിര്‍ഗിസ്ഥാനാലാണ്. മധ്യേഷ്യന്‍ രാഷ്ട്രത്തില്‍ ഏകദേശം 14,500 ഇന്ത്യക്കാരും 10,000 പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളുമുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയുള്ള കിര്‍ഗിസ്ഥാനിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുക്ക് കൂടുതലാണ്. കുറഞ്ഞ ജീവിതച്ചെലവ്, ഇന്ത്യന്‍ വിഭവങ്ങളുടെ വ്യാപകമായ ലഭ്യത, മികച്ച വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം, പ്രവേശന ഫീസ് എന്നിവ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ചില സൗകര്യങ്ങളാണ്. കൂടാതെ, മിക്ക കിര്‍ഗിസ്ഥാന്‍ മെഡിക്കല്‍ സ്ഥാപനങ്ങളും നല്‍കുന്ന ബിരുദങ്ങള്‍ അന്തര്‍ദ്ദേശീയമായും ലോകാരോഗ്യ സംഘടനയും അംഗീകരിച്ചിട്ടുണ്ട്.

 

റഷ്യന്‍ ഔദ്യോഗിക ഭാഷയാണെങ്കിലും, അധ്യാപന പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലാണ് നടത്തുന്നത്. ട്യൂഷന്‍ ഫീസ് ആണ് പ്രധാന ഘടകങ്ങളിലൊന്ന്. ക്ലിനിക്കല്‍ പരിശീലനം ഉള്‍പ്പെടെ 5-6 വര്‍ഷത്തെ എംബിബിഎസ് കോഴ്‌സിന് കിര്‍ഗിസ്ഥാനില്‍ ഏകദേശം 22 ലക്ഷം രൂപ ചിലവാകും. ഇന്ത്യയില്‍ പ്രൈവറ്റ് മെഡിക്കല്‍ കോളെജിലെ പഠനത്തിന് പ്രതിവര്‍ഷം 25 ലക്ഷം രൂപ ചിലവാകും. ഒരു ഫുള്‍ കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഒരു കോടിയിലധികം രൂപ ചിലവാകും. പ്രതിവര്‍ഷം 21 ലക്ഷം രൂപയാണ് സ്വയംഭരണ ര്‍വകലാശാലകളുടെ ശരാശരി ഫീസ്. മാത്രമല്ല, ഇന്ത്യയില്‍ വെറും 90,000 എംബിബിഎസ് സീറ്റുകളാണുള്ളത്.

കിര്‍ഗിസ്ഥാന്റെ കുടിയേറ്റ പ്രശ്‌നം

റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലമുണ്ടായ കുടിയേറ്റം രാജ്യത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് സൈനിക സന്നാഹത്തെത്തുടര്‍ന്ന് കിര്‍ഗിസ്ഥാനിലേക്കുള്ള റഷ്യന്‍ കുടിയേറ്റത്തിന്റെ വലിയ ഒഴുക്കുണ്ട്. റഷ്യന്‍ സ്വദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ കിര്‍ഗിസ്ഥാന്‍ ഒരു ‘ഡിജിറ്റല്‍ നൊമാഡ്’ പ്രോഗ്രാം മാത്രം മതി. കിര്‍ഗിസ്ഥാന്‍ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു, 1991-ല്‍ സ്വതന്ത്രമായി. 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 184,000 റഷ്യക്കാര്‍ രാജ്യത്ത് എത്തിയെന്നാണ് കണക്ക്. സാമ്പത്തിക മാന്ദ്യത്തിനിടയില്‍ ഇത് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി. റഷ്യന്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും റഷ്യയില്‍ നിന്നുള്ള തൊഴിലാളി കുടിയേറ്റക്കാരെയും കിര്‍ഗിസ്ഥാന്‍ വളരെയധികം ആശ്രയിക്കുന്നു. എന്നിരുന്നാലും, ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നിക്ഷേപങ്ങള്‍ വളരെ കുറഞ്ഞു. കൂടാതെ, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കിര്‍ഗിസ്ഥാന്‍ ആസ്ഥാനമായുള്ള കമ്പനികളെ ബാധിച്ചിട്ടുണ്ട്.