ആരാണ് സദ്ദാം ഹുസൈൻ? വില്ലാനോ അതോ ഒരു നാടിന്റെ നായകനോ..?ബലിപെരുന്നാളിന്റെ അന്ന് എന്തിനായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റിയത്? 2006 ന്റെ ഒടുവിലെ ബലിപെരുന്നാളിന്റെ തലേദിവസം കഴുമരത്തിലേക്ക് ധീരതയോടെ നടന്നടുക്കുമ്പോളും സദ്ദാം ഹുസൈന്റെ പോരാട്ട വീര്യം ഉയര്‍ന്നു നിന്നു. തൂക്കിലേറ്റാന്‍ നിയോഗിക്കപ്പെട്ട ഡോ. മുഅഫക് അല്‍ റുബായിയോട് കഴുമരം ചൂണ്ടി സദ്ദാം പറഞ്ഞതും ചരിത്രമായി മാറി. ”ഇത് ആണുങ്ങള്‍ക്കുള്ളതാണ്”.
1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി. ഇറാഖിനെ രണ്ടു പതിറ്റാണ്ട് നയിക്കുകയും അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതുകയും ഒടുവില്‍ ധീരതയോടെ തൂക്കുമരത്തില്‍ കയറുകയും ചെയ്ത സദ്ദാം ഹുസൈന്റെ ജീവിതം ലോകചരിത്രത്തിലെ മുഖ്യ ഏടുകളാണ്. ആരായിരുന്നു സദ്ദാം…? കൊട്ടിപ്പാടുന്ന പോലെ ധീരവീരശൂര യോദ്ധാവാണോ, അതോ ക്രൂരനായൊരു സ്വേച്ഛാപതി മാത്രമായിരുന്നോ?
വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള അൽ-അവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്റെയും മകനായി 1937 ഏപ്രിൽ 28-ന് സദ്ദാം ജനിച്ചു. സദ്ദാമിന്റെ ചെറുപ്പത്തിലെ പിതാവ് മരിച്ചിരുന്നു. പിന്നീട് അമ്മാവനായ ഖൈരള്ള തുൽഫയുടെ സംരക്ഷണയിലാണ് സദ്ദാം വളർന്നത്.ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഖൈരള്ള. രാജകുടുംബത്തെയും അവരെ പിന്തുണക്കുന്ന ബ്രിട്ടനെയും എതിർത്തതിന്റെ പേരിൽ അദ്ദേഹം ജയിലിലായി. അതോടെ സദ്ദാമിന്റെ ജീവിതം കഷ്ടത്തിലായി.
അമ്മയുടെ അടുത്ത് മടങ്ങിയെത്തിയ സദ്ദാമിനെ രണ്ടാനഛൻ തരം കിട്ടിയപ്പോഴൊക്കെ കഠിനമായി ദ്രോഹിച്ചു. അവരുടെ ദ്രോഹം ആ കൊച്ചു ബാലനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. അങ്ങനെ അവൻ ആദ്യമായി ആയുധമെടുത്തു. കയ്യിൽ കിട്ടിയതൊക്കെയെടുത്ത് അവൻ അവരെ ആക്രമിക്കാൻ തുടങ്ങി.അഞ്ചു വർഷത്തിനു ശേഷം ഖൈരള്ള ജയിൽമോചിതനായി. സദ്ദാം വീണ്ടും അദ്ദേഹത്തിന്റെ സംരക്ഷണയിലായി. അദ്ദേഹം സദ്ദാമിനെ തിക്രിത്തിലെ സ്കൂളിൽ ചേർത്തു. സ്കൂളിലെ ഏറ്റവും പ്രായം ചെന്ന കുട്ടിയായിരുന്നു സദ്ദാം.ജൂലൈ 14-ന് അബ്ദുൾ കരീം ഖാസിമിന്റെ നേത്രത്വത്തിൽ ഒരു സംഘം സൈനികർ ഫൈസൽ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി.
തുടർന്ന് ഖാസിമിന്റെ നേതൃത്വത്തിൽ ഇറാഖിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബാത്ത് പാർട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു. എന്നാൽ അറബ് ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ വിസമ്മതിച്ചതോടെ പാർട്ടിയുടെ നോട്ടപ്പുള്ളിയായി. 1959-ൽ ഖാസിമിനെ വധിക്കാൻ നടത്തിയ ശ്രമത്തിൽ സദ്ദാമും പങ്കാളിയായി. പക്ഷെ വധശ്രമം പാളി.സദ്ദാമിനു വേടിയേറ്റതിനെത്തുടർന്ന് സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്റോയിലേക്കും കടന്നു.1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്.
തന്റെ മാതുലനും അബലനായിരുന്ന പ്രസിഡന്റ് അഹ്മദ് ഹസ്സൻ അൽ-ബക്കർ ന്റെ കീഴിൽ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം സർക്കാരും സൈന്യവുമായുള്ള ഭിന്നതകൾ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിർമ്മിച്ച സദ്ദാം തന്റെ അധികാരം സർക്കാരിനു മുകളിൽ ഉറപ്പിച്ചു.രാഷ്ട്രപതിയായപ്പോൾ സദ്ദാം ഒരു ശക്തമായ സർക്കാർ രൂപവത്കരിച്ചു.
രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഇറാൻ – ഇറാഖ് യുദ്ധം (1980-1988), ഗൾഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമർത്തി. പ്രത്യേകിച്ചും വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി. 2003 മാര്‍ച്ച് 19 ന് അമേരിക്ക ഇറാഖുമായി യുദ്ധം പ്രഖ്യാപിക്കുകയും സദ്ദാം ഹുസൈനെ ഭരണത്തില്‍ നിന്ന് പുറത്താക്കി ഇറാഖ് പിടിച്ചടക്കുകയും ചെയ്തു.
പക്ഷെ സദ്ദാമിനെ അമേരിക്കന്‍ സൈന്യത്തിന് പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവിൽ 2003 ഡിസംബര്‍ 13 ന് തിക്രിത്തിനു പത്ത് കിലോമീറ്റര്‍ തെക്കുള്ള അദ്വാര്‍ പട്ടണത്തിലെ ഒളിസങ്കേതത്തില്‍ നിന്ന് അമേരിക്കന്‍ സേന സദ്ദാമിനെ പിടിച്ചു. സദ്ദാമിനൊപ്പം വിശ്വസ്ഥരായ 11 പേരെക്കൂടി അമേരിക്കന്‍ സൈന്യം പിടികൂടി രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിച്ചു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സദ്ദാമിനെ കോടതിയില്‍ ഹാജരാക്കി.
2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്. 1982 ല്‍ ശിയാ മേഖലയില്‍ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നാതായിരുന്നു സദ്ദാമിനെതിരായ കുറ്റം. 148 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
1991 ലെ കുവൈത്ത് യുദ്ധമാണ് സദ്ദാമിന്റെ കാലത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന് ലോകത്തിന്റെ അനുകമ്പ നേടിക്കൊടുക്കുന്നതായിരുന്നു അമേരിക്കയുടെ നടപടി.
അന്യായമായിരുന്നു ഇറാഖ് അധിനിവേശം. അതിലേറെ അന്യായമായിരുന്നു സദ്ദാമിന്റെ കൊലയും. സത്യത്തില്‍ സ്വേച്ഛാനടപടികളുടെയും സൈനിക പ്രമത്തതയുടെയും പ്രതീകമായി സദ്ദാമിനെ അവതരിപ്പിച്ചപ്പോഴും സദ്ദാം ചെയ്തതൊക്കെ ശരിയായിരുന്നുവെന്ന് തെരുവും ആള്‍ക്കൂട്ടവും വാഴ്ത്തി. അവരില്‍ സ്ത്രീകളും വിദ്യാര്‍ഥികളും വൃദ്ധരുമൊക്കെ ഉണ്ടായിരുന്നു.
കൊടിയ ഉപരോധത്തിനും യുദ്ധത്തിനും രാജ്യത്തിന്റെ തകര്‍ച്ചക്കും വരെ ഉത്തരവാദിയെന്ന് വിലയിരുത്തുന്ന ഒരാളോടാണ് ജനങ്ങളുടെ ഈ വീരാരാധന. ഒരു വ്യാഴവട്ടത്തിന്റെ ഉപരോധം സദ്ദാമിന്റെ ഇറാഖിനുമേല്‍ അടിച്ചേല്‍പിച്ചതാണ്. ഉപരോധം കൊന്നൊടുക്കിയ മനുഷ്യര്‍ക്ക് കണക്കില്ല. ആ പ്രതികൂല നാളുകളിലും മുടങ്ങാതെ റേഷന്‍ വിഹിതം എത്തിക്കാന്‍ കഴിഞ്ഞ സദ്ദാമിനെ കുറിച്ചായിരുന്നു നാട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്.
സൈനിക ലഹരിക്കിടയിലും കുടിവെള്ള സംഭരണികളും കുറ്റമറ്റ റേഷന്‍ സംവിധാനങ്ങളും തകരാതെ കാത്തുപോന്ന രാഷ്ട്രനേതാവില്‍ അവര്‍ ഊറ്റം കൊണ്ടു. ഇറാനുമായി ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധം, ഹലാബ്ജയിലെ കൂട്ടക്കുരുതി, കുവൈത്ത് അധിനിവേശം തുടങ്ങി സദ്ദാമിനെതിരായ കുറ്റപത്രവും വലുതായിരുന്നു.സദ്ദാമിന്റെ പതനത്തോടെ തകര്‍ന്നത് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സൈനിക രാഷ്ട്രം കൂടിയായിരുന്നു. നാലു ലക്ഷത്തിലേറെ സൈനികര്‍.
സൈനിക പരിശീലനം നിര്‍ബന്ധം. രാജ്യത്തെ ഏറ്റവും മികച്ച തൊഴിലാകട്ടെ, സൈനികവൃത്തി എന്നതും. അധികാര രാഷ്ട്രീയത്തിന്റെ ദുഷിച്ച ചേരുവകള്‍ സദ്ദാമിനെയും ഭ്രമിപ്പിച്ചു എന്നത് ചരിത്രം. ചരിത്രം ഇതൊക്കെയാണെങ്കിലും തടവറയിലും യാങ്കികളുടെ ഉറക്കം കെടുത്തിയ സദ്ദാം ഹുസൈന്‍ ഇന്നും സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ വീര പുരുഷന്‍ ആയിരുന്നു.