റായ്പൂർ : ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്നു. അഞ്ചുപേരെയും മഴു കൊണ്ടാണ് വെട്ടിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ സാരൻഗഡ്-ബിലായ്ഗഡ് ജില്ലയിലെ തർഗൺ ഗ്രാമത്തിൽ ആണ് സംഭവം. അതേസമയം ഗ്രാമവാസികളിൽ ഒരാളെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിലും കണ്‌ടെത്തിയിട്ടുണ്ട്. ഇയാളാകാം പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്.
ഹേമലാൽ സാഹു (55), ഭാര്യ ജഗ്‌മോതി സാഹു (50), മക്കളായ മീര സാഹു (30), മംമ്ത സാഹു (35), പേരക്കുട്ടി ആയുഷ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. മനോജ് സാഹു (32) എന്ന വ്യക്തിയാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് പൊലീസിനെ കൊലപാതക വിവരം അറിയിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്നും ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ കേസിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
















