ഇസ്രയേല്‍ ഫലസ്തീന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ വംശഹത്യക്കെതിരെ കടുത്ത നിലപാടാണ് അന്തരിച്ച ഇറഖാന്‍ പ്രസിഡന്റ് റഈസി സ്വീകരിച്ചിരുന്നത്. ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരേ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ എല്ലാ പിന്തുണയും ഹമാസിനു നല്‍കിയിരകുന്നുവെന്നത് സത്യവുമാണ്. അതിനെല്ലാം ശക്തമായി നിന്നത്, ഇറാന്‍ പ്രസിഡന്റാണ്. ഹമാസിനും യമനിലെ ഹൂതികള്‍ക്കും ആയുധങ്ങള്‍ നല്‍കുന്നത് ഇറാന്‍ ആണെന്നാണ് ഇസ്രായേല്‍ യുദ്ധാരംഭത്തില്‍ തന്നെ ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇറാനെതിരേ ഇസ്രയേല്‍ ഇടയ്ക്കിടയ്ക്ക് ആക്രമണങ്ങളും നടത്തിയിരുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ചക്കകം ഇറാന്‍ ഇസ്രായേലിനെ തിരിച്ചടിക്കുകയും ചെയ്തു. ഏപ്രില്‍ 15ന് 120 ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയത്.
ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി ഇത് സ്ഥിരീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ റഈസിയുടെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്.mഅസര്‍ബൈജാനില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് റഈസി അപകടത്തില്‍പ്പെട്ടത്. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് അസര്‍ബൈജാന്‍.
അതേസമയം അപകടത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തില്‍ എന്തു കള്ളവും വിളമ്പാമെന്നതു കൊണ്ട് ഹെലിക്കോപ്ടര്‍ അപകടം ആസൂത്രിതമാണെന്നു തന്നെ തെളിയുന്നതു വരെ കരുതേണ്ടി വരും. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ ജുല്‍ഫയിലെ വനമേഖലയില്‍ ഇടിച്ചിറക്കുകയായിരുന്നു. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ ഞായറാഴ്ച രാവിലെയാണ് റഈസി അസര്‍ബൈജാനില്‍ എത്തിയത്.
ആയത്തുല്ല അലി ഖാംനഇക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പരിഗണിക്കപ്പെട്ട നേതാവാണ് ഇബ്രാഹീം റഈസി. അതേസമയം, അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഹെലിക്കോപ്ടര്‍ ഇടിച്ചിറക്കിയ സ്ഥലം ഇസ്രായേല്‍ സ്വാധീനത്തിലുള്ള പ്രദേശമായതു കൊണ്ടാണ് സംശയം ബലപ്പെടുന്നത്.
ഇസ്രായേലിനെതിരേ ശക്തമായ നിലപാടെടുത്ത ഉഭറമാധികാരിയെന്ന നിലയില്‍ റഈസി കണ്ണിലെ കരടായിരുന്നു. ഫലസ്തീനെതിരായി നടക്കുന്നയുദ്ധം ഇനിയും തീരാത്തതിനു കാരണം, ഇറാന്റെ സഹായം തന്നെയാണ്. ഹമാസിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാന ഘടകം ഇഖാനും, അറബ് രാജ്യങ്ങളുമാണ്. സഖ്യകക്ഷികള്‍ക്ക് ഒറ്റയടിക്ക് ഇറാനെ പിണാക്കാനുമാകില്ല.
അതാണ് ഇറാന്റെ വിജയവും. അഫകടകരമായ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്ന രാജ്യവും ഭരണാധികാരികളുമാണ് ഇറാന്റെ സമ്പത്തുപോലും. എന്നാല്‍, ഇന്ത്യയുമായി നല്ല ബന്ധമാണ് ഇറാനുള്ളത്.