നാഷണൽ കരിയർ സെൻ്റർ ഫോർ എസ് സി /എസ് റ്റി യുടെ കീഴിൽ ഒരു വർഷ കാലാവധിയുള്ള കമ്പ്യൂട്ടർ ഒ ലെവൽ കോഴ്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻ്റനൻസ് കോഴ്സ്, ഓഫിസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻ്റ് പബ്ലിഷിംഗ് അസിസ്റ്റൻ്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്, സ്പെഷ്യൽ കോച്ചിംഗ് സ്കീം തുടങ്ങിയ സൗജന്യ പരിശീലന പരിപാടികളിൽ പങ്കെടുക്കാം.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പ്ലസ് ടുവും അതിനു മുകളിലും യോഗ്യതയുള്ളവരും 18 നും 30 നും ഇടയിൽ പ്രായമുള്ള, മൂന്നു ലക്ഷത്തിനു താഴെ വാർഷിക വരുമാനവുമുള്ള പട്ടികജാതി,
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അതത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ മെയ് 30 നു മുമ്പായി ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർ അറിയിച്ചു.