തിരുവനന്തപുരം : രോഗീപരിചരണത്തിൻ്റെ ദീപ്തസ്മരണകൾ എക്കാലവും നിലനിറുത്തി നിപാ പരിചരണത്തിൽ രക്തസാക്ഷിത്വം വഹിച്ച പ്രിയ സിസ്റ്റർ ലിനി പുതുശ്ശേരി അനുസ്മരണ ദിനത്തിൽ KGNA തിരുവനന്തപുരം West ജില്ലാ കമ്മറ്റി ജൂൺ 21ന് SAT ആശുപത്രിയിൽ “കുഞ്ഞുവാവയുടെ കുഞ്ഞുലോകം” എന്ന പേരിൽ ശിശു സൗഹൃദ രോഗീ പരിചരണ പദ്ധതി ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് കഴക്കൂട്ടം MLA സ. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ നേഴ്സിങ്ങ് ജോ.ഡയറക്ടർ പ്രൊഫ. ഡോ സലീന ഷാ മുഖ്യാതിഥി ആകും. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് J മോറിസ് മുഖ്യ പ്രഭാഷണം നടത്തും. KGNA ജന.സെക്രട്ടറി T സുബ്രമണ്യൻ, SAT ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു S, RMO ഡോ. ഷെർമിൻ, ചീഫ് നേഴ്സിങ്ങ് ഓഫീസർ ശ്രീമതി അമ്പിളി ഭാസ്ക്കരൻ, KGNA സംസ്ഥാന വൈസ് പ്രസിഡൻ്റ്, ശ്രീ ഹമീദ് എസ്.എസ് എന്നിവർ ആശംസകൾ അർപ്പിക്കും. KGNA തിരുവനന്തപുരം West ജില്ലാ പ്രസിഡൻ്റ് ശ്രീമതി ആശ എസ് അധ്യക്ഷയാകും. ജില്ലാ സെക്രട്ടറി സുഷമ LT സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ഗീതാകുമാർ PT നന്ദിയും അർപിക്കും.
പദ്ധതി ലക്ഷ്യങ്ങൾ : ആശുപത്രിയിൽ ശിശു സൗഹൃദ അന്തരീക്ഷം കാര്യക്ഷമമാക്കുക, ഗുണമേൻമയുള്ള ഭൗതിക സാഹചര്യം അമ്മയ്ക്കും കുഞ്ഞിനും ലഭ്യമാക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി വർത്തിക്കുക, റഫറൽ ചെയ്തു വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സഹായങ്ങൾ ചെയ്യുക