തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ, കാലം ചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയ്ക് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ ഇന്നലെ രാവിലെ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
രാവിലെ 11 മണിക്ക് തിരുവല്ല സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്ക്കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടക്കുക. 9.15 ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. 9 മണിവരെയാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ ആണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്.