കൊല്ലം : ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ് അറസ്റ്റിലായത്. തെന്മല ഡാമിൽ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് സെക്രട്ടറി ആണ് ഇയാൾ. ആഷിക്കിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ സ്വദേശി റെംഗാര പോൾ(29) ആണ് അങ്കമാലി കോടതിക്ക് മുൻപിൽ പോലീസിനുനേരെ തിരിഞ്ഞത്.
കോടതിയിലേക്ക് കയറാനായി വിലങ്ങ് അഴിച്ചപ്പോൾ പെട്ടെന്ന് ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപെട്ടാണ് പ്രതിയെ കീഴടക്കിയത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിൻറെ സഹകരണത്തോടെയായിരുന്നു റെംഗാര പോളിനെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്.
പിന്നീട് ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി. ഈ നിർമാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്.