ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ മുന്‍പന്തിയിലാണ്. പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് നല്ലതാണ്.
ദഹന സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീ പൊള്ളലേറ്റ വ്രണങ്ങള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധം കൂടിയാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന് ഒരു പുത്തനുണര്‍വ്വ് നല്‍കുന്ന കാര്യത്തില്‍ കറ്റാര്‍ വാഴയാണ് ഏറ്റവും മികച്ചത്
കള്ളിമുള്‍ വിഭാഗത്തില്‍പ്പെട്ട കറ്റാര്‍വാഴ ഏത് വരള്‍ച്ചയിലും കൃഷി ചെയ്യാന്‍ കഴിയും.
നടുന്ന രീതി കറ്റാർ വാഴയുടെ ചുവട്ടിൽ നിന്നും മുളച്ചു വരുന്ന സക്കറുകൾ നടനായി ഉപയോഗിക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളിലാണ് കറ്റാർ വാഴ നടേണ്ടത്, വരികൾ തമ്മിൽ 45cms ഉം ചെടികൾ തമ്മിൽ 30cm ഉം അകലം പാലിക്കാം. നന്നായി ജൈവവളം ചേർത്ത മണ്ണിൽ നട്ടാൽ കറ്റാർ വാഴ തഴച്ചു വളരും.
ഒരു മാസം കഴിയുമ്പോൾ മുതൽ വിളവെടുക്കാം. ചെടിച്ചുവട്ടിൽ നിന്നാണ് പോളകൾ ശേഖരിക്കേണ്ടത്. ഓരോ വിളവെടുപ്പിനു ശേഷം ചുവട്ടിൽ കമ്പോസ്റ്റോ, ചാണകപ്പൊടിയോ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ മൂന്നു കൊല്ലം വരെ രണ്ടു മാസത്തെ ഇടവേളകളിൽ വിളവെടുക്കാനാകും.