കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഘടനാമാറ്റങ്ങൾ കൊണ്ടുവരുന്ന നാലുവർഷ ബിരുദ പ്രോഗ്രാം ഈ അധ്യയനവർഷം ആരംഭിക്കുകയാണ്. പുതിയ അധ്യയനവർഷത്തിൽ ബിരുദ പ്രവേശനത്തിന് തയ്യാറാവുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ സംവിധാനത്തെക്കുറിച്ച് ഇനിയും ധാരണയായി വരാനുണ്ട്. ഇതു സംബന്ധിച്ച് വിവിധ മാധ്യമങ്ങൾ ദൈനംദിനമായും പ്രത്യേക ഫീച്ചറായും വിദ്യാഭ്യാസ ലേഖനങ്ങളായും പ്രസിദ്ധീകരിക്കുന്നവയെ അവർ ഉറ്റുനോക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, വരുന്ന ഘടനാ മാറ്റത്തെയും അവയുടെ സവിശേഷ തകളെയും ഭാവിസാധ്യതകളെയും കുറിച്ച് ഈ മേഖല കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി ഒരു ഏകദിന ശില്പശാല കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരുക്കുകയാണ്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെയും സഹകരണത്തോടെ നടക്കുന്ന ഈ ശിൽപശാലയിൽ മാധ്യമപ്രവർത്തകർക്കു പങ്കെടുക്കാം.
ദൃശ്യ-പത്ര മാധ്യമങ്ങളിലെ വിദ്യാഭ്യാസ ബീറ്റ് കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കു മുൻഗണന. താൽപര്യമുള്ള മറ്റ് മാധ്യമ സുഹൃത്തുക്കൾക്കും പങ്കെടുക്കാം.അതിനൊപ്പം മാധ്യമ സുഹൃത്തുക്കളുടെ പ്ലസ് 2 കഴിഞ്ഞ മക്കൾക്കും രജിസ്ട്രേഷനും എണ്ണവും വിലയിരുത്തി പങ്കെടുക്കാൻ അവസരം നൽകും.
2024 മെയ് 24 വെള്ളിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന ശിൽപശാല ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നിന്നുള്ള വിദഗ്ധർ സെഷനുകൾ നയിക്കും.ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സുഹൃത്തുക്കൾ ബുധനാഴ്ച (22/05/24) വൈകിട്ട് 5 ന് മുമ്പ് 9895351989 എന്ന നമ്പരിൽ വാട്സ്ആപ്പ് ചെയ്യുവാൻ താൽര്യപ്പെടുന്നു.