സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിരക്ഷയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലെ പിന്തുണയോടെയും ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ആരംഭിച്ച ചാരിറ്റബള്‍ സ്ഥാപനം യോഗക്ഷേം സന്‍സ്ഥാന്‍ ആറു വര്‍ഷമായി യാതൊരു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താതെ സമ്പാദിച്ചത് കോടിക്കണക്കിന് രൂപ. 12000 കോടിയുടെ കടം കയറി പാപ്പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രുചി സോയ കമ്പിനിയെ ഏറ്റടുത്തുകൊണ്ടാണ് പതഞ്ജിലിയുടെ യോഗക്ഷേം സന്‍സ്ഥാന്‍ പുതിയ തട്ടിപ്പുകള്‍ക്ക് തുടക്കമിട്ടത്.
2016 ല്‍ ബാബ രാംദേവും വിശ്വസ്തന്‍ ബാലകൃഷണനും കൂട്ടാളികളും ആയുര്‍വേദ ഉല്‍പ്പന്നങ്ങളും, യോഗയും പ്രോത്സാഹിപ്പിക്കുന്നതിന് പതഞ്ജലി ഗ്രൂപ്പിന്റെ കീഴില്‍ യോഗക്ഷേം സന്‍സ്ഥാന്‍ എന്ന പേരില്‍ ലാഭേച്ഛയില്ലാത്ത ഒരു ചാരിറ്റി കമ്പിനി സ്ഥാപിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ആറു വര്‍ഷത്തോളം യാതൊരു കാരുണ്യപ്രവര്‍ത്തനവും നടത്താത കമ്പിനി വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. പാപ്പര്‍ കമ്പിനിയായ രുചി സോയയെ ഏറ്റെടുക്കുകയും അവിടെ നിന്നുമുള്ള വന്‍ തുകകള്‍ നിക്ഷേപിച്ചത് യോഗക്ഷേം സന്‍സദന്‍ എന്ന ചാരിറ്റി കമ്പിനിയിലേക്കായിരുന്നുവെന്ന് ദി റിപ്പോര്‍ട്ടേഴസ് കളക്റ്റീവ് ഓണ്‍ലൈന്‍ പുറത്തു വിട്ട വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നു. യോഗക്ഷേം സന്‍സ്ഥാന്‍ ചാരിറ്റി കമ്പിനിയായതിനാല്‍ സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് നികുതിയിളവ് നേടിയിരുന്നു. രുചി സോയയില്‍ ആയിരം കോടിയിലധികം രൂപ നിക്ഷേപം നടത്തിയിരുന്ന രാംദേവിന്റെ കൂട്ടാളികള്‍ ആ തുക ഉള്‍പ്പടെ ഒളിപ്പിക്കാന്‍ മാത്രമാണ് ചാരിറ്റി കമ്പിനി ഉപയോഗിച്ചതെന്ന തെളിഞ്ഞിട്ടുണ്ടെന്ന് രേഖകള്‍ വെളിപ്പെടുത്തി.
മുന്‍കാലങ്ങളില്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നികുതി വെട്ടിപ്പു നടത്തിയെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴ ഉള്‍പ്പടെ ചുമത്തി നല്‍കിയ സാഹചര്യങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നില നില്‍ക്കെ ചാരിറ്റബിള്‍ കമ്പിനി എന്ന പേരില്‍ ആരംഭിച്ച യോഗക്ഷേം സന്‍സ്ഥാന്‍ പ്രഖ്യാപിത പ്രവര്‍ത്തനങ്ങള്‍ നടത്താതെ വന്‍തുകകള്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നതായി വ്യക്തമായി. ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടും യാതൊരു പരിശോധനകളും സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പടെ നടത്തയിട്ടില്ല. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ബാബ രാംദേവും കൂട്ടാളി ബാലകൃഷ്ണനും ഇത്തരം പരിശോധനകളെ തടയാന്‍ കഴിയും. ചെറിയ ലംഘനം നടത്തിയിട്ടുള്ള എന്‍ജിഒകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ വകുപ്പുകള്‍ ബാബാ രംദേവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ണടയ്ച്ചു. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ നികുതിയടക്കാതെ ലാഭമുണ്ടാക്കി തട്ടിപ്പു നടത്താതിരിക്കാന്‍ നിയമങ്ങളില്‍ കത്യമായ നിയന്ത്രണങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ പതഞ്ജലി ഗ്രൂപ്പിനും രാംദേവിനും കൂട്ടാളികള്‍ക്കും നല്‍കിയ ഇളവ് വലിയൊരു അഴിമതിയുടെ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. സെബിയില്‍ ഉള്‍പ്പടെ പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതോടെ ചെറിയൊരു തുക നികുതി നല്‍കിയെന്ന് അറിയാന്‍ കഴിഞ്ഞു. നല്‍കിയ നികുതി വെറും ചെറിയൊരു ശതമാനം മാത്രമായിരുന്നു. എന്നിട്ടും യോഗക്ഷേം സന്‍സ്ഥാന്‍ ചാരിറ്റബിള്‍ സ്ഥാപനമായി നിലനില്‍ക്കുകയാണ്.
പതഞ്ജലി ബിസിനസ് ഗ്രൂപ്പിന്റെ പ്രധാന അമരക്കാരനും രാംദേവിന്റെ വലംകൈയായ ആചാര്യ ബാലകൃഷ്ണയാണ് യോഗക്ഷേമം സന്‍സ്ഥാനിലേക്ക് നിക്ഷേപം നടത്തിയ പ്രധാന വ്യക്തികളില്‍ ഒരാള്‍. ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് സമ്പത്ത് ആവശ്യമാണെന്ന് അഭിമുഖം നല്‍കിയ ബാലകൃഷ്ണന്‍, അതേ വര്‍ഷം തന്നെ പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ടു നാല് പേരായ ആചാര്യ പ്രദ്യുമ്‌ന, ഫൂല്‍ ചന്ദ്ര, സുമന്‍ ദേവി, സവിത ആര്യ എന്നിവരെ ഉള്‍പ്പെടുത്തി യോഗക്ഷേമം സന്‍സ്ഥാന്‍ സ്ഥാപിച്ചത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നാല് ലക്ഷം രൂപയായിരുന്നു മൂലധനം. സ്വാമി പരമാര്‍ത്ഥദേവ് എന്നാണ് ഫൂല്‍ ചന്ദ്ര ഇപ്പോള്‍ അറിയപ്പെടുന്നത്. പ്രത്യക്ഷത്തില്‍ അദ്ദേഹം മറ്റൊരു ആത്മീയ നേതാവായി മാറിയെങ്കിലും, വര്‍ഷങ്ങളായി നിര്‍മ്മാണ കമ്പനിയായ പ്ലസന്റ് വിഹാര്‍ പ്രൈവറ്റ് ലിമിറ്റഡ്, പതഞ്ജലി നാച്ചുറല്‍ ബിസ്‌ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം കമ്പനികളുടെ ഡയറക്ടറായിരുന്നു. ഫൂല്‍ ചന്ദ്ര ഇപ്പോള്‍ പരമാര്‍ത്ഥദേവ് എന്നാണ് അറിയപ്പെടുന്നത്. സുമന്‍ ദേവി ഇപ്പോള്‍ സാധ്വി ദേവപ്രിയയാണ്, അവര്‍ രാംദേവിന്റെ മറ്റൊരു സ്ഥാപനമായ വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.
യോഗ കേന്ദ്രങ്ങള്‍, നൈപുണ്യ വികസനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കായി ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് യോഗക്ഷേം സന്‍സ്ഥാന്‍ കമ്പനിയുടെ പ്രാഥമിക ഉദ്ദേശ്യം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ പ്രതിഭാധനത വളര്‍ത്തിയെടുക്കുകയും അതുവഴി അവരില്‍ നല്ല പൗരത്വത്തിന്റെ ഗുണനിലവാരം സൃഷ്ടിക്കുകയും നേതൃത്വത്തെ പ്രാപ്തരാക്കുകയും ചെയ്യാനാണ് കമ്പിനിയുടെ ലക്ഷ്യം. സമാന ലക്ഷ്യങ്ങളുള്ള മറ്റ് ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായവും സംഭാവനകളും അനുവദിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കമ്പിനി ചെയ്തു പോകുന്നു.
2018 ജനുവരി 5 ന് അന്തരിച്ച സ്വാമി മുക്താനന്ദ് (രാംദേവിന്റെ മറ്റൊരു കൂട്ടാളി) എന്നിവരില്‍ നിന്നും പതഞ്ജലി ഗ്രൂപ്പുമായി അഫിലിയേറ്റ് ചെയ്ത മറ്റ് ആറ് കമ്പനികളില്‍ നിന്നും കോര്‍പ്പസ് സംഭാവന ലഭിച്ചതായി യോഗക്ഷേമം സര്‍ക്കാരിന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ (പിഎഎല്‍) 79.8 കോടി രൂപയുടെ 2.065 കോടി ഓഹരികളുടെ രൂപത്തിലായിരുന്നു കോര്‍പ്പസ് സംഭാവന. ഇതില്‍, രണ്ട് കോടി ഓഹരികള്‍ സമ്മാനിച്ചത്, പതഞ്ജലി ആയുര്‍വേദിന്റെ 98.54% ഉടമസ്ഥതയിലുള്ള ബാലകൃഷ്ണന്‍ മാത്രമാണ്, ഒരു ദശാബ്ദത്തിനുള്ളില്‍ അത് ഒരേ സാമ്പത്തിക വര്‍ഷം 8,136 കോടി രൂപയുടെ വില്‍പ്പനയുമായി സാമ്പത്തിക ശക്തിയായി മാറി.
ഒരു ചാരിറ്റബിള്‍ സ്ഥാപനമെന്ന നിലയില്‍, 1961-ലെ ആദായനികുതി നിയമത്തിന് കീഴില്‍ യോഗക്ഷേമം സന്‍സ്ഥാന്‍ നികുതി ഇളവുകള്‍ നേടുന്നത്. കമ്പനി അതിന്റെ 85% എങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെങ്കില്‍ അതിന്റെ വരുമാനത്തിന്മേല്‍ ഒരു നികുതിയും നല്‍കേണ്ടതില്ല. അത്തരം നികുതി-ഒഴിവുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു കമ്പനിയില്‍ ചില ഓഹരികള്‍ ലഭിക്കുകയാണെങ്കില്‍, ലാഭരഹിത സ്ഥാപനം അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് ഇവ ലിക്വിഡേറ്റ് ചെയ്യേണ്ടതുണ്ട്, കൂടാതെ നികുതി നിയമം വ്യക്തമാക്കിയ ഉപകരണങ്ങളില്‍ പണം നിക്ഷേപിക്കേണ്ടതാണ്.
യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നും ചെയ്യാതിരുന്ന യോഗാക്ഷേം സന്‍സ്ഥാന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ കൈവശമുണ്ടായിരുന്ന രുചി സോയ ഓഹരികളില്‍ നിന്ന് 30 കോടി രൂപ ലാഭവിഹിതം നേടി. ഈ സാമ്പത്തിക വര്‍ഷം 19.43 കോടി രൂപ ചെലവഴിച്ചു, രുചി സോയയുടെ ഓഹരികള്‍ വഴിയുള്ള വരുമാനത്തിന്റെ 60 ശതമാനത്തിലധികം, വെളിപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കുള്ള സംഭാവനകള്‍ക്കായി. ഈ ഡിവിഡന്റ് വരുമാനത്തില്‍ 10.48 കോടി രൂപ ആദായനികുതി അടച്ചു. കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക രേഖകള്‍ പ്രകാരം രുചി സോയയില്‍ ഇപ്പോള്‍ പതഞ്ജലി ഫുഡ്സ്) 16.52% ഓഹരി കൈവശം വച്ചിരുന്നു.