മസ്കറ്റ് : അനധികൃത ചൂതാട്ടത്തിന് 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലുള്ള ഒരു വീട്ടിൽ ചൂതാട്ടം നടത്തിയതിനാണ് 25 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആ.ർ.ഒപി) അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.
അതേസമയം ഒമാനിൽ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നാല് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് തീരദേശ മത്സ്യബന്ധന ബോട്ടുകള്‍ അൽ വുസ്ത ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ സംഘം പിടിച്ചെടുത്തു.
അംഗീകൃത മത്സ്യബന്ധന ദൂരപരിധി പാലിക്കാത്തതിനും ലൈസൻസില്ലാത്ത പ്രവാസി തൊഴിലാളികളെ ജോലിക്കെടുത്തതിനുമാണ് നടപടി. ബോട്ടുകളിലുണ്ടായിരുന്ന പത്ത് ടൺ മത്സ്യം കണ്ടുകെട്ടി. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.