മനുഷ്യരുടെ തീന്മേശയിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പഴങ്ങള്‍.പല വലുപ്പത്തിലും നിറത്തിലും രുചിയിലും ലോകത്താകമാനം ലക്ഷക്കണക്കിന് പഴങ്ങളുണ്ട് എന്നാല്‍ ഇതില്‍ ഏറ്റവും ചെറുത് ഏതാണ്?
ചെറിയ പഴമെന്ന് പറയുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുക മിറാക്കിള്‍ ഫ്രൂട്ടൊക്കെയാണ് എന്നാല്‍ അതിലും കുഞ്ഞന്‍ ഫ്രൂട്ടുണ്ട് ലോകത്ത്. അത്തരത്തില്‍ ലോകത്തെ ഏറ്റവും ചെറിയ പഴമായി അറിയപ്പെടുന്നത് ഏഷ്യയില്‍ കാണപ്പെടുന്ന വോള്‍ഫിയ ഗ്ലോബോസയാണ്.
അറിയാം വാള്ഫിയ ഗ്ലോബോസയെക്കുറിച്ച്
ഡക്ക്വീഡ് ഇനത്തില്‍പ്പെട്ട ജലസസ്യത്തിലാണ് ഇവയുണ്ടാകുക.വാള്ഫിയ ഗ്ലോബോസയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട് വാട്ടര്‍മീല്‍.ഈ പഴത്തിന്റെ വലുപ്പം ഏവരിലും കൗതുകമുണര്‍ത്തുന്നതാണ് ഒരു മില്ലിയുടെ മൂന്നിലൊന്നോളം മാത്രമാണ് വാള്ഫിയ ഗ്ലോബോസയുടെ വലുപ്പം.കൃത്യമായി പറഞ്ഞാല്‍ മണല്ത്തരിയോളം മാത്രം വലുപ്പമുളള പഴം.
ഡക്ക്വീഡ് പ്ലാന്റുകളെക്കുറിച്ച് കൂടുതലറിയാം
ഡക്ക്വീഡ് പ്ലാന്റുകള്‍ ഒരു മില്ലിമീറ്ററോളം മാത്രമാണ് വലുപ്പം വയ്ക്കുക.ഇവ വെളളത്തില്‍ കിടക്കുക പച്ചനിറത്തിലുളള തരികള്‍ പോലെയാണ്.ഏഷ്യയിലെ മിക്ക പ്രദേശങ്ങളിലെ തടാകങ്ങളിലും കുളങ്ങളിലുമൊക്കെ ഇവയെ കാണാം.അമേരിക്കന്‍ വന്കരകരകളിലും ഇവയുടെ സാന്നിധ്യമുണ്ട്.
വാള്ഫിയ ഗ്ലോബോസയ തീന്മേശയിലെത്തുമ്പോള്
തായ്ലന്ഡില് പാചകത്തിനായി ധാരാളമായി ഈ പഴം ഉപയോഗിക്കാറുണ്ട്.പ്രോട്ടീന്‍ ധാരളമായി കാണപ്പെടുന്ന പഴമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ കുഞ്ഞന്‍ പഴയത്തിന് വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്.ഐസ്ക്രീം പോലുളളവ അലംങ്കരിക്കാനും ഈ കുഞ്ഞന്‍ പഴം ബെസ്റ്റാണ്.പലയിടങ്ങളിലും മൃഗങ്ങള്‍ക്ക് തീറ്റയായും ഇവ നല്‍കാറുണ്ട്.