ലക്ഷദ്വീപില്‍ കുടുങ്ങിയ 126 പേരോട് അലയന്‍സ് എയര്‍ മോശമായി പെരുമാറിയെന്നും, ഫ്‌ളൈറ്റ് വൈകിപ്പിച്ചുവെന്നും പരാതി. അലയന്‍സ് എയര്‍ അധികൃതര്‍ പറഞ്ഞത് വെതര്‍ കണ്ടീഷന്‍ ശരിയല്ലെന്നായിരുന്നു. അങ്ങനെ 8 ദിവസം ലക്ഷദ്വീപില്‍ കുടുങ്ങിയവര്‍ തിരിച്ച് നാട്ടിലെത്തി. ല ക്ഷദ്വീപില്‍ പെട്ടെപോയ അന്നമ്മ എന്ന സ്ത്രീ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
അവസാനം Harmony യില്‍.. 8 ദിവസത്തിന് ശേഷം ..
നമ്മള്‍ Tv യിലും പത്രത്തിലും ഒക്കെ പല വാര്‍ത്തകളും കാണുമ്പോള്‍ പലതും വാര്‍ത്തകള്‍ മാത്രമായി പോകാറുണ്ട്. പക്ഷെ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് അതിന്റെ ഭീകരത മനസ്സിലാകുന്നത് ..
നമ്മള്‍ plan ചെയ്ത ദിവസത്തിലും കൂടുതല്‍ ഒരിടത്ത് നില്‍ക്കേണ്ടി വരുകയാണെങ്കില്‍ പിന്നെ ഒരു നിമിഷം പോലും നമുക്ക് സന്തോഷമോ സമാധാനമോ കിട്ടില്ല. ശരിയല്ലേ? അതും തിരിച്ച് വരവ് എന്നുണ്ടാകും എന്ന് ഒരു ഉറപ്പുമില്ലാത്ത അവസ്ഥയില്‍.. അങ്ങനെ ഒരു അവസ്ഥയില്‍ നിന്ന് കരകയറി വന്നിരിക്കുയാണ്. ഹൃദയം നിറഞ്ഞ നന്ദിയും സ്‌നഹവും കടപ്പാടും ഒത്തിരി പേരോട്.
ഓരോ ദിവസവും യാത്ര പറഞ്ഞ് ഇറങ്ങിയ ദ്വീപിലെ വീട്ടിലേക്ക് ;അല്ലങ്കില്‍ home stay യിലേക്ക് തിരികെ ചെല്ലുമ്പോള്‍ ഒട്ടും മുഷിപ്പില്ലാതെ ആശ്വസിപ്പിച്ച് ,ചേര്‍ത്ത് പിടിച്ച് സമാധാനിപ്പിച്ച് ,ധൈര്യം തന്ന് കൂടെ നിന്ന ലക്ഷദ്വീപ് അഗത്തിയിലെ പ്രിയപ്പെട്ടവര്‍. സ്വന്തം വീട്ടിലെ ഏറ്റവും നല്ല, അവര്‍ ഉപയോഗിച്ചിരുന്ന മുറി നമുക്കായി മാറ്റി വെച്ച്, നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഓരോ നേരവും പെറ്റമ്മയെക്കാള്‍ സ്‌നേഹത്തോടെ നമുക്ക് വെച്ച് വിളമ്പി തന്ന ഉമ്മമാര്‍ ..
ഇന്നലെ നമ്മള്‍ നമ്മുടെ അവസ്ഥയെക്കുറിച്ച് video ചെയ്തിരുന്നു.ലക്ഷദ്വീപില്‍ 100 ഓളം പേര്‍കുടുങ്ങി എന്ന് പറഞ്ഞ്.
അവരുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ നാട്ടില്‍ ചികില്‍സക്ക്, മറ്റ് ആവശ്യങ്ങള്‍ക്ക് വന്നിട്ട് തിരികെ പോകാന്‍ ആകാതെ എത്രയോ ദിവസങ്ങളോ ആഴ്ചകളോ ആയി കൊച്ചിയില്‍ ലോഡ്ജ് കളില്‍ കുടുങ്ങി കിടക്കുന്നു. കൈയ്യില്‍ വേണ്ടത്രകാശ് പോലും ഇല്ലാതെ പലരും കടം വാങ്ങി നട്ടം തിരിഞ്ഞ്. എന്നിട്ടും നമ്മുടെ ഈ video കണ്ട് ഓരോരുത്തരായി ആശ്വസിപ്പിച്ചു പ്രാര്‍ത്ഥിച്ചു.. കടലില്‍ വെള്ളമുള്ളിടത്തോളം നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും എന്ന് ഉറപ്പ് തന്ന്. നമുക്ക് കഴിയാത്തത് എത്ര നിസ്സാരമായി അവര്‍ ചെയ്ത് കാണിച്ചു. തേങ്ങയും മീനും മാത്രമുള്ള നാട്ടില്‍ അവര്‍ നമുക്ക് നല്‍കിയത് എല്ലാം തികഞ്ഞ സൗകര്യങ്ങള്‍ ആണ്. മറക്കില്ല ഒരിക്കലും.
പല വിമാന കമ്പനികളും ഉണ്ടാകും ,ആരും ഒന്നിലും perfect ആണ് എന്ന് പറയാന്‍ കഴിയുമോ? ഈ 3 ദിവസവും മറ്റ് 2 സ്വകാര്യ കമ്പനിക്കാരുടെ വിമാനം വന്ന് പോയി – സത്യം തന്നെയാണ്. എന്നിട്ട് Alliance എന്ത് കൊണ്ട് വിമാനം ഇറക്കുന്നില്ല, എന്തുകൊണ്ട് യാത്രക്കാര്‍ക്ക് മിനിമം സൗകര്യം നല്‍കുന്നില്ല എന്നൊക്കെ ഞാനും പറഞ്ഞത് തന്നെയാണ്. വലിയ വലിയ കാര്യങ്ങള്‍ ഒന്നുംഎനിക്കറിയില്ല.. പക്ഷെ എനിക്ക് തോന്നിയത് ചിലത് പറയാം. മറ്റ് 2 സ്വകാര്യ കമ്പനിക്കാര്‍ ഒറ്റ ടിക്കറ്റിന് കൊച്ചിയിലേക്ക് 25300 വരെ സാഹചര്യം മുതലാക്കി ടിക്കറ്റ് നിരക്ക് കൂട്ടി.. ഇപ്പൊള്‍ മാത്രമല്ല. ഇങ്ങനെ പല demand വരുന്ന സാഹചര്യത്തിലും അവരത് ചെയ്യാറുണ്ട്. പക്ഷെ Alliance അത് ചെയ്തിട്ടില്ല. അവരുടെ standerd rates തന്നെ ഇടാക്കി.
നമ്മള്‍ക്ക് പ്രശ്‌നം വരുമ്പോള്‍ പലരും Alliance ന്റെ Head office ല്‍ വിളിച്ചു. +ve ആയി അവര്‍ പ്രതികരിച്ചില്ല സത്യമാണ്. പക്ഷെ Airport ലെ Alliance ലെ ജീവനക്കാര്‍ ഒറ്റക്കെട്ടായി കൂടെ നിന്നു.അവര്‍ മുകളിലേക്ക് Mail അയച്ചു. പല തവണ വിളിച്ചു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും പ്രതീക്ഷ നല്‍കി.ഒരാളെ പോലും ദ്വീപില്‍ ഒരു ദിവസം കൂടെ കൂടുതല്‍ നിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു.
ആകെ പെട്ട് നില്‍ക്കുന്ന ഞങ്ങള്‍ പലരും സ്വയം മറന്ന് അവരോട് പെരുമാറിയിട്ടും പരമാവധി സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു.. അഗത്തി Airport ല്‍ ഉള്ള സാധാരണ ജീവനക്കാര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല, മുകളിലേക്ക് report ചെയ്യുക എന്നത്ഒഴിച്ച്.അതവര്‍ ഭംഗിയായി ചെയ്തു.
ഇന്നലെയും മിനിങ്ങാന്നും പൈലറ്റിന്റെ വിസമ്മതം കൊണ്ടാണ് മോശം കാലാവസ്ഥയില്‍ വിമാനം പറത്താതിരുന്നത്.ഇന്നതിന് പകരം ഏറ്റവും ധീരനായ, ധൈര്യം ഉള്ള ,Risk എടുക്കാന്‍ തയ്യാറുള്ള ഒരു പൈലറ്റ് പകരം എത്തി. Normal service ന്റെ കൂടെ 2 അധിക ഷെഡ്യൂളുകള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തില്‍ ഇടാന്‍ കഴിഞ്ഞു ..
അഗത്തി Airport ലെ എല്ലാ ജീവനക്കാരോടും ഞങ്ങള്‍ 100 ഓളം പേരുടെ സങ്കടവും വേദനയും ആധിയും നിസ്സഹായ അവസ്ഥയുംഉള്‍ക്കൊണ്ട് ഈ Mission ഏറ്റടുത്ത പൈലറ്റിനും നന്ദിയും സ്‌നേഹവും ..
മാറേണ്ടത് ജീവനക്കാരല്ല, Alliance ന്റ മുകളിലെ തട്ടിലുള്ള നിലപാടാണ്. Economy യാത്രക്കാര്‍ക്ക് വെറും പിച്ച service പോരാ ചേട്ടന്‍മാരേ… ഞങ്ങളും ഈ രാജ്യത്തിലെ ന്യായമായ അവകാശങ്ങള്‍ കിട്ടണ്ടവര്‍ തന്നെയാണ്.ഒരു display board ( വിമാനങ്ങളുടെ Satus) എങ്കിലും നിങ്ങള്‍ വയ്ക്കുക. അനൌണ്‍സ് ചെയ്യാന്‍ ചെറിയ ഒരു സംവിധാനമെങ്കിലും വെക്കുക.ആനവണ്ടിയില്‍ ആളുകേറാനുണ്ടോ എന്ന് ചോദിക്കും പോലെ ഓരോ വിമാനം പുറപ്പെടുമ്പോഴും ജീവനക്കാര്‍ ഓടിനടന്ന് വിമാനം വന്ന് കേറിക്കോ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തന്നെയാണ്. നിങ്ങളെ ഒക്കെ വിശ്വസിച്ച് ടിക്കറ്റ് എടുത്ത് Airport ല്‍ എത്തുമ്പോള്‍ കാലാവസ്ഥ മാറി, വിമാനം പണിമുടക്കി, പൈലറ്റ് സമ്മതിക്കുന്നില്ല എന്നും പറഞ്ഞ് തിരികെ വിടു eമ്പാള്‍ അങ്ങനെയുള്ളവരുടെ ഭക്ഷണവും താമസവും എങ്കിലും തരുക .5 star ഒന്നും വേണ്ടപ്പോ .. മഴയും വെയിലും ഇല്ലാതെ തല ചായ്ക്കാന്‍ ഒരിടം. വിശപ്പടങ്ങാന്‍ അല്‍പം ഭക്ഷണവുo.
ഇനി നന്ദി പറയണ്ടത് എന്റെ പ്രിയപ്പെട്ട നിങ്ങള്‍ ഓരോരുത്തരോടും ആണ്.. നമ്മളുടെ അവസ്ഥ അറിഞ്ഞ ഉടന്‍ ആശ്വസിപ്പിച്ച് കൂടെ നിന്നു. പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി ധൈര്യം പകര്‍ന്നു.പലരും പറ്റാവുന്ന മാധ്യമങ്ങള്‍ക്ക്, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഒക്കെ നമ്മുടെ video share ചെയ്തു. നിങ്ങളുടെ ഒക്കെ പരിശ്രമം കൊണ്ട് കൂടെയാണ് മുകള്‍തട്ടില്‍ അനക്കം സൃഷ്ടിക്കാനും ഉത്തരവാദിത്യമുള്ളവര്‍ ഇടപെടാനും തയ്യാറായത്. എന്തൊക്കെ പറഞ്ഞാലും ലോകത്തില്‍ ഏത് കോണില്‍ മലയാളികള്‍ അപകടത്തില്‍ പെട്ടാലും ഷെയര്‍ ചെയ്ത് പരമാവധി ശ്രദ്ധനല്‍കാനും മുറവിളി കൂട്ടി അവരെ നാട്ടില്‍ എത്തിക്കാനും നമ്മള്‍ ഒറ്റെക്കെട്ടാണ് ഇന്നും. ആ നന്മ നമ്മില്‍ അവശേഷിക്കുന്നുണ്ട്.
ഒത്തിരി നീണ്ട് പോയി എന്നറിയാം. ചില കാര്യങ്ങള്‍ എത്ര പറഞ്ഞാലും പോരാ എന്ന് തോന്നും. എല്ലാവരും തന്ന സ്‌നേഹത്തിനും ,സഹായത്തിനും, സന്മനസ്സിനും സപ്പോര്‍ട്ടിനും എത്ര നന്ദി പറഞ്ഞാലും തീരില്ല എന്ന തിരിച്ചറിവോടെ നിര്‍ത്തട്ടെ
നിങ്ങളുടെ സ്വന്തം
അന്നമ്മ