ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെ വിശേഷദിനമാണ് വെസക്ക് എന്നറിയപ്പെടുന്ന ബുദ്ധ ജയന്തി. ബുദ്ധമതത്തിന്റെ സ്ഥാപകനായ സിദ്ധാര്‍ത്ഥ ഗൗതമന്റെ ജനന ദിവസമാണ് ബുദ്ധ പൂര്‍ണിമയായി ആദരിക്കുന്നത്. ബുദ്ധ കലണ്ടറിലെ വൈശാഖ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ബുദ്ധ പൂര്‍ണിമ സാധാരണയായി ആഘോഷിക്കുന്നത്.ഈ വര്‍ഷത്തെ ബുദ്ധ പൂര്‍ണിമ മെയ് 23 ന് ആഘോഷിക്കും.ബുദ്ധമതക്കാരെ സംബന്ധിച്ചിടത്തോളം, ബുദ്ധന്റെ പഠനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ദിവസമാണ് അന്ന്. അന്നേ ദിവസം ബോധികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു.പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളും അര്‍പ്പിക്കുകയും ചെയ്യും. ഇന്ത്യയെ കൂടാതെ തായ്ലന്‍ഡ് ചൈന കമ്പോഡിയ നേപ്പാള്‍ ശ്രീലങ്ക ടിബറ്റ് എന്നീ രാജ്യങ്ങളിലും ബുദ്ധപൂര്‍ണിമ ആഘോഷിക്കുന്നു.
ബുദ്ധന്‍ ജ്ഞാനോദയം നേടിയ തീര്‍ത്ഥാടന കേന്ദ്രമാണ് ബോധഗയ. അദ്ദേഹം ആദ്യം ധര്‍മ്മം പഠിപ്പിച്ച കുശിനഗര്‍, ലുംബിനി, സാരാനാഥ് എന്നിവയാണ് മറ്റ് പ്രധാന സ്ഥലങ്ങള്‍. ബുദ്ധ ജയന്തി, വെസക്, വൈശാഖ, ബുദ്ധന്റെ ജന്മദിനം എന്നും അറിയപ്പെടുന്ന ബുദ്ധപൂര്‍ണിമ ബുദ്ധന്റെ ജ്ഞാനോദയത്തെ അടയാളപ്പെടുത്തുന്നു.
ഉത്തരേന്ത്യയില്‍ ബുദ്ധനെ മഹാവിഷ്ണുവിന്റെ 9-ാമത്തെ അവതാരമായും കൃഷ്ണനെ എട്ടാമത്തെ അവതാരമായും കാണുന്നു. ദക്ഷിണേന്ത്യയില്‍ ബലരാമന്‍ എട്ടാമത്തേതും കൃഷ്ണന്‍ ഒമ്പതാമത്തെയും അവതാരമാണ്. ബുദ്ധമതക്കാര്‍ ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നില്ല.
ബുദ്ധപൂര്‍ണിമ ദിനത്തില്‍ രാവിലെ പുണ്യനദിയിലോ ഗംഗയിലോ കുളിക്കണമെന്ന് കാശി ജ്യോതിഷി പണ്ഡിറ്റ് സഞ്ജയ് ഉപാധ്യായ പറഞ്ഞു. കുളി കഴിഞ്ഞ് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കണം, എന്നിട്ട് ഒഴുകുന്ന വെള്ളത്തില്‍ കറുത്ത എള്ള് തളിക്കണം. ഇതുകൂടാതെ, ഈ ദിവസം ഒരാള്‍ ആഗ്രഹിക്കുന്നതുപോലെ ആവശ്യക്കാര്‍ക്കോ ബ്രാഹ്‌മണര്‍ക്കോ ദാനം ചെയ്യണം. ഇതില്‍ സന്തുഷ്ടനായ വിഷ്ണു ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നു.
ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ചന്ദ്രദേവനെയും ആരാധിക്കണമെന്നും പണ്ഡിറ്റ് ഉപാധ്യായ പങ്കുവെച്ചു. ഈ ദിവസം രാത്രിയിലെ ചന്ദ്രോദയത്തില്‍ അര്‍ഘ്യം അര്‍പ്പിക്കണം. ഇത് ഭക്തരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും.
ബുദ്ധൻ
നേപ്പാളിലെ ലുംബിനിയിൽ ജനിച്ച സിദ്ധാർഥ രാജകുമാരനാണ് പിന്നീട് ഗൗതമ ബുദ്ധനായി മാറിയത്. മഹാവീരന്റെ സമകാലികനായിരുന്നു. ബുദ്ധന്റെ ജീവിതത്തിലെ പല സംഭവങ്ങൾക്കും മഹാവീരന്റെ ജീവിതവുമായി സാമ്യമുണ്ട്.
രാജ്യകാര്യങ്ങളെക്കാൾ ലോകരുടെ ദുരിത കാരണങ്ങൾ അന്വേഷിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിന് താൽപര്യം. കൊട്ടാരവും രാജപദവിയും ഉപേക്ഷിച്ചുകൊണ്ട് 29ാം വയസ്സിലെ ഇറങ്ങിപ്പോക്കും പിന്നീടുള്ള അലച്ചിലും മഹാവീരന്റെ ജീവിതവുമായി സാമ്യം പുലര്‍ത്തുന്നവയാണ്. 35–ാം വയസ്സില്‍ ബോധഗയയിലെ ബോധോദയത്തിനു ശേഷമാണ് ജ്ഞാനമുള്ളവൻ എന്ന് അർഥം വരുന്ന ബുദ്ധൻ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ട തുടങ്ങിയത്. സാരനാഥിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഭാഷണം.
ബുദ്ധന്റെ ഉപദേശങ്ങൾ
ആത്മാവിനെക്കുറിച്ചും ബ്രഹ്മത്തെക്കുറിച്ചും സംസാരിക്കാതെ ഈ ലോകകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങളുടെയും മൂല കാരണം. ഇക്കാരണത്താൽ ആഗ്രഹങ്ങളെ ഇല്ലാതാക്കലാണ് മോക്ഷത്തിലേക്ക് ഉള്ള മാർഗം. ദുരിതങ്ങൾക്ക് അറുതി വരുത്താൻ അഷ്ടാംഗ മാർഗങ്ങൾ സ്വീകരിക്കുക.അന്യന്റെ സമ്പാദ്യം ആഗ്രഹിക്കരുത്, കൊല്ലരുത്, ലഹരിപദാർഥങ്ങൾ പൂർണമായും വർജിക്കണം, അസത്യം പറയരുത്, തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്നും ശ്രീബുദ്ധൻ അനുയായികളെ ഉദ്ബോധിപ്പിച്ചു.
ബുദ്ധൻ്റെ മൊഴികൾ
പാത്രം നിറയുന്നത് തുള്ളികളായാണ്.
നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ, ചന്ദ്രൻ, സത്യം.
നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.
ബുദ്ധ ദര്‍ശനങ്ങളെ അറിയാന്‍ ഈ നഗരം സന്ദര്‍ശിക്കാം
ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ ക്ഷേത്രങ്ങളും വിശുദ്ധ സ്ഥലങ്ങളും സന്ദർശിക്കാൻ ഈ ദിവസം ഉപയോഗിക്കുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇന്ത്യയിൽ ബുദ്ധപൂർണിമയ്ക്ക് സന്ദർശിക്കേണ്ട പ്രധാന സ്ഥലം ഏതാണെന്ന് അറിയാമോ..
സാരാനാഥ്
ശ്രീ ബുദ്ധൻ തനിക്ക് ബോധോധയം ലഭിച്ചതിന് ശേഷം ആദ്യമായി ധർമ്മ പ്രഭാഷണം നടത്തിയ ഇടം എന്ന നിലയിലാണ് ബുദ്ധമതത്തിൽ സാരാനാഥിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ബുദ്ധമതത്തിൽ സംഘങ്ങൾ ആദ്യം ഉണ്ടായതും ഇവിടെ വെച്ചാണ്. യഥാർഥ ജ്ഞാനം ലഭിക്കുവാനായി വീടുവിട്ടിറങ്ങിയ മതവിശ്വാസികളെയാണ് സംഘങ്ങൾ എന്നു പറയുന്നത്. ബുദ്ധമതത്തിലെ ഒരു പ്രത്യേക വിഭാഗം തന്നെയാണിവർ. ബുദ്ധമത വിശ്വാസികൾ തങ്ങലുടെ ജീവിത കാലത്ത് സന്ദർശിച്ചിരിക്കേണ്ട നാലു പുണ്യ സ്ഥാനങ്ങളിൽ ഒന്നും ഇവിടമാണ്.
ബുദ്ധ പൂർണിമയ്ക്ക് ഇന്ത്യയിലുള്ള ബുദ്ധമത വിശ്വാസികൾ ഒഴുകിയെത്തുന്ന സ്ഥലമാണ് സാരാനാഥ്. ബുദ്ധപൂർണിമയ്ക്ക് കണ്ടിരിക്കേണ്ട പ്രധാനമായ സ്ഥലങ്ങളിൽ ഒന്നാണിത്. സാരനാഥിലെ ബുദ്ധമഹോത്സവം കാണേണ്ട കാഴ്ച തന്നെയാണ്. ആത്മീയവും സാംസ്കാരികവുമായ പരിപാടികളിൽ പങ്കെടുക്കാൻ അന്നേദിവസം ഇവിടെയെത്തുന്നവർക്ക് കണക്കില്ല. ബുദ്ധനെക്കുറിച്ചും ബുദ്ധമത ദർശനങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടവും അവസരവുമാണ് സാരാനാഥിൽ തുറന്നിടുന്നത്.
ഉത്തര്‍പ്രദേശിലെ വാരണാസിക്ക് സമീപമുള്ള ഒരു നഗരമാണ് സാരനാഥ്. ഗംഗ-ഗോമതി നദികളുടെ സംഗമ സ്ഥാനത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബുദ്ധമത വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ഇവിടം. ബോധഗയയില്‍ വച്ച് ബുദ്ധന് ജ്ഞാനമാര്‍ഗം ലഭിച്ചതിന് ശേഷം അദ്ദേഹം ആദ്യം വന്നത് സാരനാഥിലേക്കായിരുന്നത്രെ. ഭഗവാന്‍ ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മപ്രഭാഷണം നടത്തിയതും ഇവിടെ വെച്ചാണ്.
പവിത്രമായതെന്ന് ബുദ്ധന്‍ തന്റെ പിന്‍ഗാമികള്‍ക്ക് നിര്‍ദേശിച്ച നാല് സ്ഥലങ്ങളിലൊന്നാണ് സാരനാഥ്. വാരണാസിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണിത്. മൃഗദാവ, ഋഷിപട്ടണം എന്നീ പേരുകളിലും സാരനാഥ് അറിയപ്പെടുന്നു. ബുദ്ധ സംസ്‌കാരത്തിന്റെ സൂചകങ്ങളായ നിരവധി പ്രതിമകളും സ്തൂപങ്ങളുമാണ് സാരനാഥിനെ വ്യത്യസ്തമാക്കുന്നത്. ചൌക്കണ്ടി സ്തൂപമാണ് സാരനാഥിലെത്തുന്ന സഞ്ചാരിയുടെ ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുന്നത്. ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച ഈ സ്തൂപം എട്ട് മുഖങ്ങളുള്ള ഒരു കെട്ടിടത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അശോക ചക്രവര്‍ത്തിയാണ് ഇത് പണികഴിച്ചതെന്നാണ് കരുതപ്പെടുന്നത്.
സാരാനാഥ് പുരാവസ്ഥു മ്യൂസിയത്തിലെ അശോക സ്തംഭം
സിലിണ്ടര്‍ ആകൃതിയിലുള്ള ധാമെക് സ്തൂപമാണ് സാരനാഥിലെ മറ്റൊരാകര്‍ഷണം. 28 മീറ്റര്‍ ഉയരവും 43.6 മീറ്റര്‍ വ്യാസവുമുണ്ട് ഈ സ്തൂപത്തിന്. ഗുപ്ത കാലഘട്ടത്തിലെ പലതരം ചുമര്‍ചിത്രങ്ങള്‍ ഈ സ്തൂപത്തെ മനോഹരമാക്കുന്നു. ബുദ്ധ സാഹിത്യത്തിന്റെ കലവറ കൂടിയാണ് സാരനാഥ്. സാരനാഥ് പുരാവസ്തു മ്യൂസിയവും കാണേണ്ടത് തന്നെയാണ്. ദേശീയചിഹ്നമായ അശോക സ്തംഭം അതിന്റെ യഥാര്‍ഥ രൂപത്തില്‍ ഇവിടെ കാണാം. ബിസി 250 ലാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. 1905-ല്‍ ഖനനത്തിനിടെയാണ് ഈ അശോകസ്തംഭം കണ്ടെത്തിയത്.
മറ്റിടങ്ങള്‍
ബുദ്ധന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു. സാരാനാഥ് കഴിഞ്ഞാൽ വാരണാസി, ലുംബിനി, ബോധ്ഗയ, കുശിനഗര തുടങ്ങിയ സ്ഥലങ്ങളിലാണ് ആഘോഷം.
ചൗക്കാൻഡി സ്തൂപാ
ബുദ്ധമതത്തിന്റെ ഇന്നും അലശേഷിക്കുന്ന തിരുശേഷിപ്പായി കരുതപ്പെടുന്ന സ്ഥലം. നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ഗുപ്ത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമായാണ് ചൗക്കാൻഡി സ്തൂപത്തിന്റെ തുടക്കം. പിന്നീട് ബോധ് ഗയയിൽ നിന്നും സാരാനാഥിലേക്ക് പോയ ബുദ്ധനും ആദ്യ ശിഷ്യൻമാരും കണ്ടു മുട്ടിയ ഇടം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്.
ബുദ്ധ പൂര്‍ണിമ ദിനത്തില്‍ രാശിപ്രകാരം ചെയ്യേണ്ട പ്രതിവിധികള്‍ ഇതാ.
ബുദ്ധ പൂര്‍ണിമ ദിനത്തില്‍ നിങ്ങളുടെ രാശിപ്രകാരം ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരുന്നതായിരിക്കും. ഈ എളുപ്പമുള്ള ജ്യോതിഷ പരിഹാരങ്ങള്‍ പരീക്ഷിച്ചാല്‍ അത് നിങ്ങളുടെ ഭാവിക്ക് ശുഭകരമായിരിക്കും. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ രാശിപ്രകാരം ചെയ്യേണ്ട പ്രതിവിധികള്‍ ഇതാ.
മേടം
ഇത്തവണത്തെ ബുദ്ധപൂര്‍ണിമ മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെയും ആരാധിച്ചാല്‍ നിങ്ങള്‍ക്ക് വിശേഷാല്‍ ഫലം ലഭിക്കും. ഈ ദിവസം മഹാവിഷ്ണുവിന് മഞ്ഞള്‍ തിലകം പുരട്ടുക. ലക്ഷ്മി ദേവിക്ക് കുങ്കുമം സമര്‍പ്പിക്കുക. ഈ പ്രതിവിധികളിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ കൈവരും. ഇത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങളും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കും.
ഇടവം
ഇടവം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ ശ്രീബുദ്ധന്റെ പ്രതിമയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തുകയും പ്രധാന കവാടത്തില്‍ നെയ്യ് വിളക്ക് വയ്ക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും ഐശ്വര്യം ഉണ്ടാകും. ഈ ദിവസം നിങ്ങള്‍ മഹാവിഷ്ണുവിനെയും ആരാധിക്കണം.
മിഥുനം
മിഥുന രാശിക്കാര്‍ ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുകയും കുടുംബത്തിന് ഇത് നിവേദ്യമായി വിതരണം ചെയ്യുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് വളരെ ഐശ്വര്യപ്രദമായിരിക്കും. ഈ ദിവസം പുണ്യസ്‌നാനം ചെയ്താല്‍ നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കുന്നതായിരിക്കും.
കര്‍ക്കടകം
നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കില്‍, ബുദ്ധപൂര്‍ണിമ നാളില്‍ മഹാവിഷ്ണുവിനെ ആരാധിക്കുക. ചന്ദന തിലകം പുരട്ടി ഉണ്ണിക്കണ്ണനെ കുങ്കുമം ചേര്‍ത്ത പാലില്‍ കുളിപ്പിക്കുക. ഈ പ്രതിവിധി നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയുടെ വാതിലുകള്‍ തുറക്കുന്നതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ സത്യനാരായണ ഭഗവാന്റെ കഥ ശ്രവിച്ചാല്‍ ഐശ്വര്യത്തിന്റെ വഴികള്‍ നിങ്ങള്‍ക്കായി തുറക്കും. ഈ ദിവസം നിങ്ങള്‍ ചരണാമൃതത്തിന്റെ പ്രസാദം തയ്യാറാക്കി നിവേദ്യമായി സമര്‍പ്പിക്കുക. കഥ കഴിഞ്ഞ് എല്ലാവര്‍ക്കും പ്രസാദം വിതരണം ചെയ്യുക. ഇതോടെ നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായിരിക്കും.
കന്നി
കന്നിരാശിക്കാര്‍ക്ക് പൗര്‍ണ്ണമി നാളില്‍ വീട്ടില്‍ പൂജ നടത്തുക. ഈ ദിവസം നിങ്ങള്‍ മാമ്പഴം കൊണ്ട് ഹവനം ചെയ്യുകയും ഗായത്രി മന്ത്രം 108 തവണ ജപിക്കുകയും ചെയ്താല്‍, നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകും. ഈ ദിവസം, പൂജയോടൊപ്പം നിങ്ങള്‍ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കണം.
തുലാം
തുലാം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചുവന്ന പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും. ഈ ദിവസം ലക്ഷ്മി ദേവിക്ക് നെയ്പായസം സമര്‍പ്പിക്കുകയും ചെയ്യുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ബുദ്ധപൂര്‍ണിമയില്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിന് മുന്നില്‍ ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുകയും വിഷ്ണു ആരതി നടത്തുകയും വേണം. നിങ്ങളുടെ വീട്ടില്‍ എപ്പോഴും ഐശ്വര്യമുണ്ടാകും. വിഷ്ണു ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ഈ ദിവസം വീട്ടിലെ പൂജാമുറിയില്‍ നെയ് വിളക്ക് തെളിയിക്കാനും മറക്കരുത്.
ധനു
ധനുരാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ മഞ്ഞനിറത്തിലുള്ള അരി നിവേദ്യമായി മഹാവിഷ്ണുവിന് സമര്‍പ്പിക്കണം. ഇതോടൊപ്പം മഞ്ഞപ്പൂക്കളുപയോഗിച്ച് പൂജിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നുണ്ടെങ്കില്‍, വിഷ്ണു മന്ത്രങ്ങള്‍ ജപിക്കുക. ഈ പ്രതിവിധികളാല്‍ നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നീങ്ങി സന്തോഷം കൈവരും.
മകരം
മകരം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുക. ഇത് നിങ്ങളുടെ വീടിന്റെ ഐശ്വര്യം സംരക്ഷിക്കും. ഈ പ്രതിവിധി ഉപയോഗിച്ച് നിങ്ങളുടെ വീട്ടില്‍ എല്ലായ്‌പ്പോഴും ഐശ്വര്യമുണ്ടാകും, ഒരു തരത്തിലുള്ള പ്രശ്‌നവും നിങ്ങളെ അലട്ടില്ല.
കുംഭം
കുംഭം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ നാളില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയും അവശ്യവസ്തുക്കള്‍ ദാനം ചെയ്യുകയും വേണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകും. ഈ ദിവസം ബ്രാഹ്‌മണ സദ്യ നടത്തുന്നതും നിങ്ങള്‍ക്ക് ഫലം ചെയ്യും.
മീനം
മീനം രാശിക്കാര്‍ ബുദ്ധപൂര്‍ണിമ ദിനത്തില്‍ തീര്‍ച്ചയായും ക്ഷേത്രം സന്ദര്‍ശിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും വീട്ടില്‍ ഐശ്വര്യമുണ്ടാകുകയും ചെയ്യും. ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ നിങ്ങളുടെ രാശിചിഹ്നം മനസ്സില്‍ വെച്ചുകൊണ്ട്, ഇവിടെ പറഞ്ഞിരിക്കുന്ന ലളിതമായ ജ്യോതിഷ പരിഹാരങ്ങള്‍ പരീക്ഷിച്ചാല്‍, നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഐശ്വര്യം വരുന്നതായിരിക്കും.