Celebrities

“ഞാൻ പ്രണയത്തിലാണ്”! ആദ്യ വിവാഹബന്ധം വേർപ്പെടുത്തി, ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയാണ് ആദ്യ ഭർത്താവ്; തുറന്നു പറഞ്ഞ് ദിവ്യ പിള്ള!

ഫഹദ് ഫാസിൽ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് ദിവ്യ പിള്ള. മോഡലായും ചാനൽ ഷോകളിൽ അവതാരികയായുമൊക്കെ ദിവ്യ പിന്നീട് ശ്രദ്ധ നേടുകയായിരുന്നു. മലയാള സിനിമയും കടന്നു തമിഴിലേക്കും തെലുഗിലേക്കും കടന്നതോടെ ദിവ്യ എന്ന നായികയുടെ വളർച്ചയ്‌ക്കൊപ്പം ദിവ്യ ഗോസിപ്പ് കോലങ്ങളിലേക്കും ഇടം പിടിക്കുകയായിരുന്നു. വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ദിവ്യയുടെ പേരിൽ ഗോസിപ്പുകൾ നിരവധി തവണ വന്നപ്പോഴും താരം അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

ഏറ്റവും ഒടുവിൽ ഇപ്പോൾ ദിവ്യ ആദ്യമായി ഒരു തെലുഗു മാധ്യമത്തിന് മുന്നിൽ മനസ്സ് തുറന്നിരിക്കുകയാണ്. 12 വർഷം താൻ ഒരു റിലേഷൻഷിപ്പിൽ ആയിരുന്നു എന്നും വിവാഹ ചടങ്ങുകളും നടത്തിയതാണ് എന്നും ദിവ്യ പിള്ള പറയുന്നു. ആദ്യമായി ആണ് ഇതേക്കുറിച്ച് തുറന്നു പറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ സംസാരിച്ചത്. “അയാള്‍ ഞാനല്ല എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സമയത്തായിരുന്നു എന്റെ വിവാഹ ചടങ്ങ് നടന്നത്. ഷൂട്ടിനിടയിൽ നിന്നും അഞ്ച് ദിവസത്തെ ലീവ് എടുത്താണ് പോയി വിവാഹം നടത്തിയത്.

അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയെ ആണ് പ്രണയിച്ചതും വിവാഹം ചെയ്തതും. ബന്നായുടെ ഡാഡി 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ്, മമ്മ ഇംഗ്ലീഷുകാരിയുമാണ്. ആദ്യം ജോലി ചെയ്ത എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തന്നെ തുടങ്ങിയ ഞങ്ങളുടെ പ്രണയം ആണ് വിവാഹത്തിലേക്ക് എത്തിയത്.

വിവാഹത്തിന്റെ ചടങ്ങുകൾ നടത്തിയെങ്കിലും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. ബന്നാ മറ്റൊരു രാജ്യക്കാരൻ ആയതുകൊണ്ട് വിവാഹം നിയമപരമാക്കാനുള്ള ലീഗൽ നടപടികൾ ഏറെ ആയിരുന്നു. അതൊക്കെ ചെയ്യുന്നതിന് മുൻപ് തന്നെ ഞങ്ങൾ തമ്മിൽ പിരിഞ്ഞു. നിയമപരമായ കല്യാണം അല്ലാത്തത് കൊണ്ടുതന്നെ ഒരു വിവാഹമോചനത്തിന്റെ ആവശ്യം വന്നില്ല.

 

ഇപ്പോൾ ഞാൻ ഒരാളുമായി ഡേറ്റിങ്ങിലാണ്. ആളുടെ പേര് തല്ക്കാലം എനിക്ക് പുറത്ത് പറയാൻ സാധിക്കില്ല. ആ പേര് തുറന്നു പറയാൻ സമയം ആവുമ്പോൾ ഞാൻ തന്നെ നിങ്ങൾക്ക് മുന്നിൽ ആ സത്യം വെളിപ്പെടുത്തും. എനിക്ക് പ്രണയം ഉണ്ടോ എന്ന് എല്ലാവരും ചോദിക്കുന്നതിനുള്ള മറുപടി ആണിത്. ഞാൻ ഇപ്പോൾ ഒരു പ്രണയത്തിലാണ്” എന്നാണ് ദിവ്യ പിള്ള പറഞ്ഞത്.

ദിവ്യ പിള്ളയും ഗായകൻ വിജയ് യേശുദാസും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്ന തരത്തിൽ കുറച്ചധികം നാളുകളായി വാർത്തകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വരുന്നുണ്ട്. ഒരുമിച്ച് പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലെ ദൃശ്യങ്ങളും പൊതുവേദിയിലെ വിഡിയോകളും ചേർത്തിണക്കി ആയിരുന്നു ഇത്തരം വാർത്തകൾ വന്നിരുന്നത്. നടൻ ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ പങ്കെടുക്കാനും ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്.

ഇപ്പോൾ ദിവ്യ താൻ പ്രണയത്തിൽ ആണെന്നും ഡേറ്റ് ചെയ്യുന്ന ആളുടെ പേര് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും പറഞ്ഞതോടെ അത് വിജയ് യേശുദാസ് തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. വിജയ് യേശുദാസും വിവാഹ മോചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ്‌ വിജയും ദർശനയും ഒന്നായത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്, മക്കൾ അമ്മയ്‌ക്കൊപ്പമാണ്. എന്തായാലും വിജയ്‍യും ദിവ്യയും നല്ല ചേർച്ചയാണ് എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.