അബുദാബി : അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചു. നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റതിനാണ് മുസഫയിലെ ഹൈ ക്വാളിറ്റി ഫുഡ് സ്റ്റഫ് ട്രേഡിങ്- വണ്‍ പേഴ്സണ്‍ കമ്പനി എല്‍എല്‍സി പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചത്. (പ്രിസര്‍വ്ഡ്) ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോര്‍ റൂമില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടിയെടുത്തത്. നിയമലംഘനം പരിഹരിച്ച ശേഷം മാത്രമെ ഇനി സ്ഥാപനം തുറക്കാന്‍ അനുമതി നല്കുകയുള്ളൂവെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർഥിച്ചു.
അതേസമയം യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്.
സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ന്റെ പകുതി മുതല്‍ 2024 മെയ് 16 വരെയുള്ള അവലോകന കാലയളവിൽ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. ഈ 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്പനികളെയും പരിശോധനാ സംഘം വിജയകരമായി തിരിച്ചറിയുകയായിരുന്നു.