സ്ഥിരം സ്റ്റൈലൊന്ന് മാറ്റിപ്പിടിച്ചാലോ. കൂന്തൾ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ അതിന്റെ സ്വാദ് അതൊന്ന് വേറെതന്നെയാ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൂന്തൾ – 250ഗ്രാം
- സവാള പൊടിയായരിഞ്ഞത് – ഒന്ന്
- തക്കാളി പൊടിയായരിഞ്ഞത് – ഒന്ന്
- ഇഞ്ചി – ഒരുകഷ്ണം
- വെളുത്തുള്ളി – ആറല്ലി
- പച്ചമുളക് – രണ്ടോമൂന്നോ
- കറിവേപ്പില
- കുരുമുളകുപൊടി – 1സ്പൂൺ
- ജീരകപ്പൊടി – അരസ്പൂൺ
- മുളക്പൊടി – 1ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – അരസ്പൂൺ
- വെളിച്ചെണ്ണ – 2ടേബിൾസ്പൂൺ
- തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ
- ചെറുനാരങ്ങാ – ഒരു പകുതി
തയ്യാറാക്കുന്നവിധം
കഷ്ണങ്ങളാക്കിയ കൂന്തൾ, തക്കാളി ഉള്ളി ഇഞ്ചി വെളുത്തുള്ളി മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കണം. വെള്ളമൊഴിക്കരുത്. വെന്ത് വെള്ളംവറ്റിയാൽ വെളിച്ചെണ്ണയും തേങ്ങാക്കൊത്തും ചേർത്ത് അല്പമൊന്ന് മൊരിയിക്കണം. ശേഷം നാരങ്ങാനീരും ജീരകപ്പൊടിയും കുരുമുളക്പൊടിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ചൂടോടെ സേർവ് ചെയ്യാം.