ബിരുദദാനച്ചടങ്ങിന് അപേക്ഷിക്കാം
2021-2022 അക്കാദമിക വർഷം സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ/വിദൂര വിദ്യാഭ്യാസം വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിവിധ യു.ജി. കോഴ്സുകളിൽCBCSS) പ്രവേശനം നേടി 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് 31 വരെ ലഭിക്കും.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407239, 2407200, 2407269
അധ്യാപക ഒഴിവ്
കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ പെർഫോമിങ് ആർട്സിലും ഫിസിക്കൽ എജുക്കേഷനിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഓരോ വീതം ഒഴിവുകളുണ്ട്. സർട്ടിഫിക്കറ്റുകളുമായി 30-ന് രാവിലെ 11 -ന് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9447074350, 9447234113.
അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പി.ജി
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ് കോളേജുകളിൽ 2024-25 അധ്യയനവർഷത്തേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവ./എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി.- 195 രൂപ മറ്റുള്ളവർ- 470. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in. ഫോൺ: 0494 2407016, 2407017, 2660600.
വിദൂരവിദ്യാഭ്യാസം വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. (2015 & 2016 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞുവെച്ച പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.