Alappuzha

വീടിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പിജി പൂർത്തിയാക്കിയ വിദ്യാർത്ഥിനി ഓൺലൈൻ ജോലികൾ ചെയ്യുകയായിരുന്നു

ആലപ്പുഴ : വീടിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. ചാരുംമൂട് താമരക്കുളം സ്വദേശിയായ രാമചന്ദ്രൻ- സുലഭ ദമ്പതികളുടെ മകൾ രശ്മിയാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് രശ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പിജി പൂർത്തിയാക്കിയ രശ്മി ഓൺലൈൻ ജോലികൾ ചെയ്യുകയായിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും രശ്മിയെ അലട്ടിയിരുന്നതായി അറിവില്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. രശ്മിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.