അബുദാബി : യുഎഇയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനിലയിൽ നേരിയ കുറവും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബിയിൽ താപനില 40 ഡിഗ്രി സെൽഷ്യസായും ദുബായിയിൽ 30 ഡിഗ്രി സെൽഷ്യസായും താപനിലയിൽ കുറവുണ്ടാകും. തീവ്രത കുറഞ്ഞ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിൽ കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പൊടി നിറഞ്ഞ സാഹചര്യങ്ങൾ ഉള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.