കാതൽ സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തെങ്കിലും പൂജ മോഹൻരാജ് എന്ന നായിക യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചത് ഫഹദ് ഫാസിൽ നായകനായ ആവേശം എന്ന സിനിമയിലെ ഒറ്റ സീൻ കൊണ്ടാണ്. തന്റെ ആവേശത്തിലെ അഭിനയ വിശേഷങ്ങളെ കുറിച്ച് പൂജ ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ്.
“രോമാഞ്ചം പെർഫോമൻസ് കണ്ടിട്ട് എല്ലാവരും ചിരിച്ചു. കൈയ്യടിച്ചു. അവരാരും പ്രതീക്ഷിച്ചിരുന്നില്ല. ജിത്തു എന്റെ ഒരു പെർഫോമൻസ് കണ്ടിട്ടാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത് ജിത്തുവിനറിയാം ജിത്തുവിന്റെ ഓരോ ക്യാരക്ടറും പ്രേക്ഷകരിലേക്ക് എത്തുന്നത് എങ്ങനെയാണെന്നും അവർ എങ്ങനെ കാണും എന്നുള്ളതിനെ കുറിച്ച് ഒരു ബേസിക് ജഡ്ജ്മെന്റ് ജിത്തുവിനുണ്ട്. രോമാഞ്ചം പെർഫോമൻസ് വെച്ചിട്ടാണ് ജിത്തു എന്ന് ആവേശത്തിലേക്ക് വിളിക്കുന്നത്.
ഞാൻ ഡ്രാമ സ്കൂളിൽ ഒരു സെഷൻ എടുക്കാൻ പോയിരുന്നു. അവിടെ ചെറിയ കുട്ടികളുടെ ഒരു ക്യാമ്പ് ആയിരുന്നു. അപ്പൊ കുട്ടികൾ എന്നെ കണ്ടപ്പോൾ എടാ എടാ സുന്ദരന്മാരെ വന്നേക്കുന്നത് നോക്കിയേ. അങ്ങിനെയാരുന്നു അവർ റെസ്പോണ്ട് ചെയ്തത്.
പിന്നെ കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ചു മേക്കപ്പ് ചെയ്താ മതി. ചെയ്യാതെ അഭിനയിച്ചാലും പ്രശ്നങ്ങൾ വരുന്നില്ലല്ലോ കാരണം ഒരു സാധാരണ ഒരു വീട്ടിൽ നിന്ന് ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിപ്പോകുന്നത്, സാധനങ്ങൾ വാങ്ങുന്നത്, ഒക്കെ മേക്കപ്പ് ഇട്ടിട്ടല്ലല്ലോ. മേക്കപ്പ് ചെയ്യണമെന്ന് ഒരു പോയിന്റ് ഓഫ് ഡിസ്കഷൻ വരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ആവേശം സിനിമയിൽ ഞാൻ ഉറങ്ങുന്ന ആ സീൻ ഒക്കെ എന്ന് പറയുന്നത് നമ്മൾ സാധാരണ ഒരു വീട്ടിൽ ഉറങ്ങുന്നത് എങ്ങനെയാണ്, നമ്മൾ കംഫർട്ട് ആയിട്ടാണ് ഉറങ്ങുന്നത്. അല്ലാതെ ലെക്സിലെ പരസ്യത്തിൽ സ്ത്രീ ഉറങ്ങുന്നത് പോലെ അല്ലല്ലോ. അതൊരു സെക്സി മൂവൊന്നും അല്ല. പ്രത്യേകിച്ച് അതില് പിള്ളേര് ഒന്നും ചെയ്യാൻ പോകുന്നില്ല, ആ ഒരു സീനിൽ അപ്പൊ നല്ല കംഫർട്ട് ആയിട്ട് ഉറങ്ങാം” പൂജ പറയുന്നു.