നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുണെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷ്രൻ സിങ്ങാണ് പിടിയിലായത്. പുലർച്ചെ ഒരു മണിക്ക് എത്തിയ ഇയാളുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണു വെടിയുണ്ട കണ്ടെത്തിയത്. യാഷ്രൻ സിങ്ങിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.