ന്യൂഡൽഹി : ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങളിലൊരാൾ വെൻ്റിലേറ്ററിലും മറ്റ് അഞ്ച് പേർ ചികിത്സയിലും തുടരുകയാണ്. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലെ ന്യൂ ബോൺ ബേബി കെയർ ആശുപത്രിയിലാണ് വൻ തീപിടിത്തം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഡൽഹി അഗ്നിരക്ഷാ സേനയിലെ ഒൻപത് ഫയർ ട്രക്കുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
രണ്ടാം നിലയിൽ തീപ്പടർന്നതോടെ ജീവനക്കാരുടെ ഇടപെടലിൽ മൂന്നാം നിലയിലുണ്ടായിരുന്ന കുട്ടികളെ രക്ഷിക്കാൻ സാധിച്ചു. എന്നാൽ മറ്റുകുട്ടികൾ മുറിക്കുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.