ഗോകുലം കേരള എഫ്സി (ജികെഎഫ്സി) അണ്ടർ 17 അക്കാദമിയിലേക്ക് ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ 7 മണി മുതലാണ് സെലക്ഷൻ ട്രയൽസ്. 2008 ജനുവരി 1 നും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ച യോഗ്യരായ കളിക്കാരെയാണ് സെലക്ഷൻ ട്രയൽസ് നടത്തുക. രജിസ്ട്രേഷൻ ഫീ 200 രൂപയാണ്. തിരഞ്ഞെടുക്കപെടുന കളിക്കാർക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അണ്ടർ 17 ലീഗിൽ പങ്കെടുക്കാനുള്ള അവസരമായിരിക്കും ലഭിക്കുക.
തീയതികൾ:
• 28 മെയ് 2024: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.
• 29 മെയ് 2024: തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.
• 2024 മെയ് 30: അന്തിമ ട്രയലുകൾക്കുള്ള ബഫർ ദിനം
ആവശ്യമായ രേഖകൾ: ആധാർ കാർഡിൻ്റെ പകർപ്പ്, ജനന സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് 7823958897 എന്ന നമ്പറിലേക്ക് വിളിക്കാം.