ഡൽഹി: കരസേനാ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി കേന്ദ്രം. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന പാണ്ഡെയുടെ കാലാവധി ഒരു മാസത്തേക്കാണ് നീട്ടിയത്.
മെയ് 26-ന് ചേർന്ന കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ജൂണ്‍ 30 വരെയാണ് മനോജ് പാണ്ഡെയുടെ കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2022 ഏപ്രിലിലാണ് ജനറൽ പാണ്ഡെ 29ാം സൈനിക മേധാവിയായി ചുമതലയേറ്റത്. അതിനുമുമ്പ് അദ്ദേഹം ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി സേവനമനുഷ്ഠിച്ചു.
കരസേനാ മേധാവിമാര്‍ അധികാരമൊഴിയും മുമ്പ് തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.