മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കയറിക്കൂടിയ ബാലതാരമാണ് ദേവനന്ദ. ചിത്രത്തിൽ ടൈറ്റിൽ റോളിൽ തകർത്തഭിനയിച്ച താരത്തിന് ആരാധകർ ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മുഴുവൻ ദേവനന്ദയുടെ പ്രായത്തിൽ കവിഞ്ഞ പക്വതയെ കുറിച്ചുള്ള ചർച്ചകൾ ആണ്. ഇതിനിടയിൽ ദേവനന്ദയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ദേവൂന്റെ പേരൻസ് കുറച്ചു സ്ട്രിക്ട് ആണോ എന്നുള്ള അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ പേരൻസ് മറുപടി പറയുന്നത് ഇങ്ങനെയാണ്. “കുഞ്ഞിലേ തൊട്ടേ വളരെ സ്ക്രിറ്റായിട്ട് തന്നെയാണ് ഞങ്ങൾ ഇവളെ വളർത്തിക്കൊണ്ടു വരുന്നത്. ചെറുതിൽ തൊട്ടേ ദേവനന്ദ ഭിത്തിയിൽ ചിത്രം വരയ്ക്കില്ല” എന്ന് അച്ഛൻ പറയുമ്പോൾ ദേവനന്ദ അത് സമ്മതിക്കുന്നു. ബുക്കും പെൻസിലും വാങ്ങി നൽകിയിട്ടുണ്ട്. അതിൽ ഇഷ്ടം പോലെ വരയ്ക്കാൻ ആണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്.
ഞങ്ങൾ എപ്പോഴും ദേവനന്ദയോട് പറഞ്ഞിട്ടുള്ള കാര്യമാണ് ഒരാളെ ഉള്ളെങ്കിലും സമൂഹത്തിന് ഉപകാരം ചെയ്യുന്ന ഒരാളായിട്ട് വളർന്നുവരണമെന്ന്. ഇത് കേട്ടിട്ട് അവതാരക ദേവനന്ദയോട് എന്റെ കുഞ്ഞേ 10 വയസ്സിൽ നിന്നെ എന്തൊക്കെയാ ഈ പേരൻസ് പഠിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് വിഡിയോയിൽ പറയുന്നുണ്ട്.
മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള നടൻ ആരാണ് എന്നുള്ള ചോദ്യത്തിന് അച്ഛൻ തന്നെയാണ് മറുപടി പറയുന്നത്. ഇന്ന നടൻ എന്നൊന്നുമില്ല അഭിനയിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആണെങ്കിൽ, ഓരോരുത്തരും ഓരോ രീതിയാണ്. ഉണ്ണിയാണെങ്കിൽ നന്നായി കെയർ ചെയ്യും. വിനയ് ആണെങ്കിൽ ചിലപ്പോൾ കുറച്ച് ലൗവബിൾ ആയിരിക്കും. ദിലീപ്, ടോവിനോ. ഓരോരുത്തരും ഓരോ രീതിയാണ്. പിന്നെ ഞങ്ങൾ എല്ലാവരുടെയും സിനിമ കാണുന്നതാണ്.
അടുത്ത ചോദ്യത്തിനുള്ള ഉത്തരം ദേവു എന്റെ ചെവിയിൽ പറഞ്ഞു തരണമെന്നായിരുന്നു അവതാരക പറഞ്ഞത്. ചോദ്യം ഇങ്ങനെ ആയിരുന്നു.
ദേവൂന് പെട്ടെന്ന് വിഷമം വരുന്നതിനുള്ള കാരണം എന്തായിരിക്കും? ദേവനന്ദ അപ്പോൾ മറുപടി പറയുന്നത് “അച്ഛൻ ആദ്യം മറുപടി പറയട്ടെ അതിനുശേഷം ഞാൻ ആണോ അല്ലെയോ എന്ന് പറയാം” എന്നായിരുന്നു. അച്ഛന്റെ മറുപടി ഇതായിരുന്നു, “ദേവു അങ്ങനെ ഇന്നതിന് സങ്കടപ്പെട്ടിരിക്കുന്ന ഒരാൾ ഒന്നുമല്ല. ദേവു കുറച്ച് സീരിയസായി ചിന്തിക്കുന്ന ഒരാളാണ്. ഒരാൾ ഒരു കാര്യം പറഞ്ഞു അല്ലെങ്കിൽ ഒരു ഇൻസിഡന്റ് ഉണ്ടായി അതും അല്ലെങ്കിൽ ഒരു കമന്റ് ആരെങ്കിലും പറഞ്ഞു അതിൽ ഒന്നും ദേവു വിഷമിക്കുന്ന ആളല്ല. സ്റ്റേറ്റ് അവാർഡിന്റെ കാര്യമുണ്ടായിരുന്നു അതൊന്നും ദേവുവിനെ ബാധിച്ചിട്ടേയില്ല. ദേവു ഒരു പോസിറ്റീവ് തോട്ടിലാണ് പോകുന്നത്. ദേവു എപ്പോഴും ചിരിക്കുന്ന ആളാണ്. ദേവൂന് കരയാൻ ഭയങ്കര ബുദ്ധിമുട്ടാണ്.” അതുകേട്ട് അവതാരക പറയുന്നു മാളികപ്പുറത്തെ ദേവൂന്റെ കരച്ചിൽ ഒന്നൊന്നര കരച്ചിൽ ആയിരുന്നു എന്ന്.
മാളികപ്പുറം റിലീസ് സമയത്ത് എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു ഈ കുട്ടി താരം.
മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് ദേവനന്ദയുടെ അരങ്ങേറ്റം. മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്. ദേവനന്ദ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും ഒപ്പമാണ് ദേവനന്ദ താമസിക്കുന്നത്. അച്ഛന്‍ ജിബിന്‍, അമ്മ പ്രീത.