Kerala

ആലുവയിൽ നിന്നും കാണാതായ 12 വയസുകാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിയെ പോലീസ് കണ്ടെത്തി. കാണാതായി അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ മുര്‍ഷിദാബാദ് സ്വദേശിയായ ഒരാളുമായി കുട്ടി പോകുകയാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുകയുണ്ടായി. ഈ ഫോണ്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും ട്രെയിനുകളും അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.