ഒരു വെറെെറ്റി പുട്ട് തയ്യറാക്കിയാലോ? ശർക്കരയും പുട്ടു പൊടിയുമൊക്കെ വച്ച് തയ്യാറാക്കുന്ന ഒരു പുട്ടാണിത്. സ്പെഷ്യൽ പുട്ട് തയ്യാറാക്കുന്ന രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപൊടി (പുട്ടു പൊടി) – ഒരു കപ്പ്
- മഞ്ഞൾ പൊടി – കാൽ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ശർക്കര – കാൽ കപ്പ്
- നാളികേരം – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
പുട്ടുപൊടിയിലേക്കു , ഉപ്പും മഞ്ഞൾപൊടിയും വെള്ളത്തിൽ കുഴച്ചു ചേർത്ത് പുട്ടു പൊടി നനച്ചു എടുക്കുക. സാധാരണ പുട്ടുപോലെ തയ്യാറാക്കി എടുക്കുക . മഞ്ഞൾപൊടി ചേർത്ത് കൊണ്ട് ചെറിയ മഞ്ഞകളറിൽ തയാറാക്കിയ പുട്ട് മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാകുമ്പോൾ ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കുക , നന്നായി അലിഞ്ഞു കഴിഞ്ഞാൽ പുട്ട് ചേർത്ത് ഒപ്പം തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ശർക്കര പുട്ടിൽ യോജിച്ചു നന്നായി വിട്ടു വരുന്ന പാകം ആക്കി എടുക്കുക.