കേരള ബ്ലാസ്റ്റേഴ്സ് യുവ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ടീമിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പണ്ടിത ക്ലബ് വിടാൻ ശ്രമിച്ചേക്കുമെന്ന് മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇഷാൻ പണ്ഡിതയുടെ അടുത്ത വൃത്തങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്. പണ്ടിതക്ക് ഇനിയും ഒരു വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സിൽ നിലനിൽക്കെയാണ് ഇത്തരം വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. താരം ഏത് ടീമിലേക്കായിരിക്കും പോകുക എന്നതിലും ചർച്ചകൾ സജീവമാണ്.
ഈ കഴിഞ്ഞ സീസണിലായിരുന്നു ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. വലിയ പ്രതീക്ഷയോടെയാണ് താരം ടീമിലെത്തിയതെങ്കിലും എങ്കിലും ഇവാന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കാനായില്ല. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിലായി ആകെ 370 മിനുട്ട് മാത്രമെ പണ്ടിത ഐ എസ് എല്ലിൽ കളിച്ചിരുന്നുള്ളൂ.
കേരള ബ്ലാസ്റ്റേഴ്സിന് മുമ്പ് ഇഷാൻ പണ്ടിത ജംഷദ്പൂർ എഫ് സിയിലായിരുന്നു കളിച്ചിരുന്നത്. അതിനു മുൻപായി എഫ് സി ഗോവയിലും താരം കളിച്ചിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ ഇഷാൻ മുൻപ് സ്പാനിഷ് ക്ലബായ ലോർകാ എഫ് സിയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച താരമാണ്. കൂടാതെ യു ഡി ൽ അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ട രീതിയിൽ ഇഷാൻ പണ്ഡിതയെ ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് കായിക ലോകത്തിൻ്റെ വിലയിരുത്തൽ.