ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ആയ എൻസോ മരെസ്ക ചെൽസിയുടെ പരിശീലകനായേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചെൽസി അവരുടെ പുതിയ പരിശീലകനെ നിയമിക്കാനുള്ള നടപടികൾ തുടരുകയാണ്. മരെസ്കയും ചെൽസിയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ചെൽസിയിലേക്ക് വരാൻ മരെസ്ക താല്പര്യം പ്രകടിപ്പിച്ചതായും, അതിനെ തുടർന്ന് ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മിൽ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുണ്ട്. ലെസ്റ്റർ സിറ്റിയുമായി കരാറുകളിലും ഫീയിലും തീരുമാനം ആയാൽ ഈ നീക്കം നടക്കാനാണ് സാധ്യത. മരെസ്കയെ സ്വന്തമാക്കാൻ 10 മില്യൺ ചെൽസി ലെസ്റ്റർ സിറ്റിക്ക് നൽകേണ്ടി വരും.
ലെസ്റ്റർ സിറ്റിയുടെ മോശം സമയത്ത്, സിറ്റിയെ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആക്കാനും പ്രീമിയർ ലീഗിലേക്ക്
സിറ്റിയെ തിരികെ കൊണ്ടുവരാനും മരെസ്കയ്ക്ക് കഴിഞ്ഞിരുന്നു. ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ആകും മുമ്പ് പാർമയെയും മാഞ്ചസ്റ്റർ സിറ്റി അണ്ടർ 23 ടീമിനെയും മരെസ്ക പരിശീലിപ്പിച്ചിട്ടുണ്ട്.