കാലവർഷം ആരംഭിക്കാനും വിദ്യാലയങ്ങൾ തുറക്കാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അപകട സാധ്യത ഒഴിവാക്കാനുള്ള മുൻ കരുതലുകൾ ഒന്നും സ്വീകരിക്കാതിരിക്കുന്നത്.
പാലക്കാട് തൃശൂർ ഭാഗത്തെ തുരങ്കം അറ്റകുറ്റപണിക്കായി അടച്ച തൃശൂർ പാലക്കാട് വശത്തെ തുരംഗത്തിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത് മൂലമുള്ള പ്രശ്നങ്ങൾ രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങൾ ഇടപെടത്തത് വൻ പ്രതിഷേധത്തിനാണ് ഇപ്പോൾ വഴി വച്ചിരിക്കുന്നത്.
ഇരുദശകളിലേക്കും ഗതാഗതം വന്നതോടെ പൊടിയും പുകയും വലിച്ചെടുത്തു കളയാൻ ഉള്ള എക്സോസ്റ്റ് ഫാനുകൾ ഉപയോഗശൂന്യമായി. ശ്വാസതടസ്സവും പൊടി ശല്യം കൊണ്ട് വലയുകയാണ് യാത്രക്കാർ. ഒരു തുരങ്കത്തിനുള്ളിൽ അപകടം ഉണ്ടായാൽ മറുവശത്തെ തുരങ്കത്തിലേക്ക് തുറക്കാനുള്ള രക്ഷാമാർഗ്ഗം അടച്ചിട്ടിരിക്കുന്നതിനാൽ ഇല്ലാതായി. തുരങ്കമുഖത്ത് എപ്പോഴും ആംബുലൻസ് ക്രെയിനും വേണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. തുരങ്കത്തിലെ സുരക്ഷാ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കഴിഞ്ഞ ആഴ്ച കളക്ടർ പറഞ്ഞതും പാഴ് വാക്കായി.