അബുദാബി: മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി കെഎം അപ്പുവിന്റെ മകൻ അരുൺ കെ അപ്പുവിനെ എട്ട് മാസമായി കാണാനില്ലെന്നാണ് പരാതി.
മകനെ കണ്ടെത്തി നല്കാന് മലയാളി കൂട്ടായ്മയോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മാതാപിതാക്കള്‍. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.
അതേസമയം, യുഎഇയില്‍ കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു സോഷ്യല്‍ മീഡിയ താരം. ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായ തിരുവനന്തപുരം സ്വദേശിനി ഷാനിഫയ്ക്ക് നിരവധി ഫോളോവേഴ്സും ഉണ്ട്.
പതിവായി സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവെക്കാറുള്ള ഷാനിഫയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇവരുടെ ഫോളോവേഴ്സ്. കഴിഞ്ഞ വ്യാഴാഴ്ച ടിക്ക് ടോക്കില്‍ ഒരു റീല്‍ ഷാനിഫ പോസ്റ്റ് ചെയ്തിരുന്നു. ‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും’ എന്നായിരുന്നു ആ വീഡിയോയുടെ ക്യാപ്ഷന്‍. ഷാനിഫ മരണപ്പെട്ടതായി ഇവരുടെ ഭര്‍ത്താവ് സനൂജ് ബാബു ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. നിരവധിപ്പേരാണ് ഷാനിഫയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.