Celebrities

ഒമർ ലുലുവിന്റെ മുഖം മൂടി അഴിഞ്ഞു വീണോ; നായികയുടെ പരാതിക്ക് പിന്നിൽ

സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. നെടുമ്ബാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഏഷ്യനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ അഞ്ചിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടിയായിരുന്നു ഒമര്‍ ലുലു. നേരത്തെ നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് റേഞ്ച് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എക്‌സൈസിന്റെ പരാതി.എന്നാല്‍ ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതി തള്ളിയിരുന്നു.

അതേസമയം നിരവധി യുവ താരങ്ങളെയും പുതുമുഖങ്ങളെയും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഒമർ ലുലു. ആദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വ്യത്യസ്തമായ കഥയും പുതിയ കാലത്തിനൊപ്പം `സഞ്ചരിക്കുന്ന ന്യൂ ജെനെറേഷൻ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത് . ധമാക്കയും അഡാർ ലവും ഒക്കെ ഇതിന് ഉദാഹരണമാണ്.ഒരു കണ്ണിറക്കലിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ പ്രിയ വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ തുടങ്ങിയ വലിയ താര നിരയെ തന്നെ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പിന്നീട് വലിയ താരമായപ്പോൾ ചിലരൊക്കെ നന്ദികേട് കാണിച്ചതായും ഒമർ ലുലു തുറന്ന് പറഞ്ഞിരുന്നു.

പ്രിയ എന്‍റെ അടുത്ത് ഒരു ഡയലോഗ് വേണം എന്ന് പറഞ്ഞാണ് വന്നത്. ഇത് വഴി പണം എല്ലാം കിട്ടിയ ശേഷം പണം ഉണ്ടായിട്ടെന്തിനാണ് എന്ന ഡയലോഗ് അടിക്കും പോലെയാണ് ഇപ്പോള്‍. അതില്‍ നിന്ന് എല്ലാം കിട്ടിയ ശേഷം അതിന് വില ഉണ്ടാകില്ല. അത് ഞാന്‍ കൈയ്യില്‍ നിന്നും ഇട്ടതാണെന്ന് പറയും. ശരിക്കും ഞങ്ങള്‍ ചെയ്ത ഒരു ജോലിയെ തട്ടിയെടുക്കുകയാണ്അവർ ചെയ്തതെന്നും ഒമര്‍ പറഞ്ഞു. ഇപ്പോള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയയില്‍ ഒമര്‍ ലുലു പങ്കുവച്ചതും ഏറെ വിവാദമായിരുന്നു.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് തനിക്ക് വന്‍ ബ്രേക്ക് നല്‍കിയ ഷങ്കറിന്‍റെ ബോയ്സ് ചിത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ച സുജാത എന്ന വ്യക്തിയെ പൊതുവേദിയില്‍ വളരെക്കാലത്തിന് ശേഷം കണ്ടപ്പോള്‍ അവരുടെ കാലില്‍ വീഴുന്ന രംഗമാണ് ഒമര്‍ പങ്കുവച്ചിരിക്കുന്നത്. “നന്ദി ഇല്ലാത്ത ലോകത്ത്‌ ഇങ്ങനെയൊക്കെ ചിലർ ഉണ്ടെന്ന് കാണുമ്പോ ഒരു സന്തോഷം” എന്നാണ് ഇതിന് ഒമര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പ്രിയ വാര്യരെ ഉദ്ദേശിച്ചാണ് ഒമര്‍ വീഡിയോ പങ്കുവച്ചത് എന്ന രീതിയിലാണ് ഈ പോസ്റ്റിന് ഏറെ കമന്‍റുകള്‍ വന്നു. ഇത്തരത്തിൽ ഒമർ ചുറ്റിപറ്റി എന്നും വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ബലാത്സംഗ പരാതിയും.