മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടുകളെ കുറിച്ചും ബിഗ്ബോസിലേക്ക് ക്ഷണം കിട്ടിയിട്ടും പോകാത്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് നടി. ബിഗ് ബോസിൽ നിന്നും തനിക്ക് ക്ഷണം വന്നിരുന്നു എന്ന് പറയുകയാണ് സാധിക വേണുഗോപാൽ . പേടി കൊണ്ടല്ല പോകാത്തത്. ഒരിക്കൽ ബിഗ് ബോസിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. കാരണം നല്ല പേയ്മെന്റാണ്. പ്രശസ്തി നമുക്ക് പറയാൻ പറ്റില്ല. പ്രേക്ഷകർക്ക് പരിചിതരായതിനാൽ അവർക്ക് പ്രതീക്ഷ കാണും. മൂന്ന് മാസം ഷോയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും. അത് കൊണ്ടാണ് ബിഗ് ബോസിലേക്ക് പോകാത്തതെന്നും സാധിക വ്യക്തമാക്കി.
സിനിമയിൽ അവസരം ലഭിക്കാനാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതെന്ന് പറയുന്നവരുണ്ട്, എന്നാൽ തനിക്ക് ഫോട്ടോകൾ എടുക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്യുന്നത്. എന്നെ ഒരു ഫോട്ടോഗ്രാഫർ അപ്രോച്ച് ചെയ്യുമ്പോൾ അവരുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനാണ് എന്നെ വിളിക്കുന്നത്.ആ സമയത്തിന് ഞാൻ ചാർജ് ചെയ്യും. ഫ്രീയായി ആർക്കും ഒന്നും ചെയ്യില്ലെന്നും സാധിക വ്യക്തമാക്കി. ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ ചെയ്തിട്ടില്ല. എനിക്ക് കംഫർട്ട് ഇല്ലാത്തത് കൊണ്ടാണത്. തനിക്ക് പറ്റാത്ത വസ്ത്രങ്ങളിൽ ഇതുവരെ ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലെന്നും സാധിക വ്യക്തമാക്കി.
ഫോട്ടോഷൂട്ടുകളിലൂടെയാണ് സാധിക സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോശം കമന്റുകൾക്ക് മറുപടി നൽകാനും നടി മടിക്കാറില്ല. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും സാധിക നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വ്യക്തമാക്കി. ഇക്വാലിറ്റിയാണ് നമ്മൾ എപ്പോഴും പറയുന്നത്. അപ്പോൾ തുല്യമായിരിക്കണം.
ജാതിയുടെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും ഹ്യൂമൺ റൈറ്റ്സിന്റെ കാര്യത്തിലായാലും തുല്യമായിരിക്കണം. സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം മുൻഗണന നൽകുന്നതും എനിക്കിഷ്ടമല്ലാത്ത കാര്യമാണ്.ഇതൊക്കെ എടുത്ത് കളയേണ്ട കാര്യമാണെന്നും സാധിക വേണുഗോപാൽ വ്യക്തമാക്കി. എവിടെ കൊണ്ടിട്ടാലും ഉയർന്ന് വരുന്ന ആളാണ് താനെന്നും സാധിക വ്യക്തമാക്കി. പൂർണമായും തകർന്ന് പോയി, ഒന്നുമില്ലാതെ നിൽക്കുന്ന സാഹചര്യം നമുക്കെല്ലാവർക്കും ഉണ്ടാകും. അവിടെയൊന്നും നമ്മൾ നിൽക്കരുത് എന്നാണ് തന്റെ കാഴ്ചപ്പാടെന്നും സാധിക പറയുന്നു.