ലോകത്തിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന സെമിത്തേരി എവിടെയാണെന്നറിയാമോ . ന്യൂസിലാന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ന്യൂസിലാന്റിലെ ലവ്‌ലോക്ക് അവന്യൂവില്‍ സ്ഥിതി ചെയ്യുന്ന ഡ്യുനഡിന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തെ നോര്‍ത്തേണ്‍ സെമിത്തേരിയാണ് ലോകത്തിനു പോലും ഭയമുളവാക്കുന്ന സെമിത്തേരി . എന്നാൽ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ കല്ലറകളും ഇവിടെയാണ്. ന്യൂസിലാന്റിലെ ചില പ്രശസ്തരായ മനുഷ്യരുടെ ആത്മാക്കള്‍ അന്തിവിശ്രമം കൊള്ളുന്ന സ്ഥലമാണിത്.ഇവിടത്തെ ചില ശവകല്ലറകള്‍ കാണുമ്പോള്‍ അതിശയിച്ചു പോകും. ഏറെ ആഡംബരത്തോടെയാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്.
ധാരളം പണം ചെലവാക്കി നിര്‍മ്മിച്ചവ. കോടീശ്വരന്‍മാരായി ജീവിച്ചിരുന്ന വ്യക്തികളുടെ കല്ലറകളാണെന്ന് സംശയിക്കാതെ പറയാം. ഡ്യൂനെഡിന്‍ ഒരു മലമ്പ്രദേശമാണ് . നഗരഹൃദയത്തില്‍ നിന്ന് ഏഴു മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ലവ്‌ലോക്ക് അവന്യൂവില്‍ എത്തിച്ചേരാനാകും. ദുണ്ടാസ് സ്ട്രീറ്റിലിറങ്ങി നടന്നാല്‍ ലവ്‌ലോക്ക് അവന്യൂവിലെത്താം. ബോട്ടാണിക്കല്‍ ഗാര്‍ഡിന് തൊട്ടടുത്തായാണ് നോര്‍ത്തേണ്‍ സെമിത്തേരി സ്ഥിതി ചെയ്യുന്നത്.രാത്രിയും പകലും ഈ സെമിത്തേരിയില്‍ പ്രേതങ്ങളുടെ ശല്യമുണ്ടാകാറുണ്ടെന്ന് പലരും സാക്ഷ്യപ്പെടാറുണ്ട്. 1871 ല്‍ തുറന്ന ഈ ശ്മശാനത്തില്‍ 17,500 ലധികം ആളുകളെ അടക്കം ചെയ്തിട്ടുണ്ട്. ഇവിടത്തെ ചില ശവകല്ലറകള്‍ കാണുമ്പോള്‍ അതിശയിച്ചു പോകും. ഏറെ ആഡംബരത്തോടെയാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്.
ധാരളം പണം ചെലവാക്കി നിര്‍മ്മിച്ചവ. കോടീശ്വരന്‍മാരായി ജീവിച്ചിരുന്ന വ്യക്തികളുടെ കല്ലറകളാണെന്ന് സംശയിക്കാതെ പറയാം. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ കല്ലറകളായി വിലയിരുത്തപ്പെടുന്നു. പല കഥകളും ഇവിടെ നിന്ന് വായിച്ചെടുക്കാം എന്നതാണ് പ്രത്യേകത. ഡ്യുനെഡിന്‍ എന്ന സ്ഥലത്തിന്റെ ചരിത്രം തന്നെ ഇവിടെ നിന്ന് വായിച്ചെടുക്കാനാകും. രാത്രിയും പകലും ഈ സെമിത്തേരിയില്‍ പ്രേതങ്ങളുടെ ശല്യമുണ്ടാകാറുണ്ടെന്ന് പലരും സാക്ഷ്യപ്പെടാറുണ്ട്. ലാര്‍നാച്ച് എന്ന പേരില്‍ ഒരു കുടുംബം ജീവിച്ചിരുന്നു. ഈ കുടുംത്തിലെ ചിലരുടെ ആത്മാക്കളാണ് ഇവിടെ അലഞ്ഞു തിരിയുന്നതെന്നാണ് പറയപ്പെടുന്നത്. ഡ്യൂനഡിന്‍ ജയിലില്‍ തൂക്കിലേറ്റിയ ഇവരെ അടക്കം ചെയ്തത് ഈ സെമിത്തേരിയാലാണ്.
1898 ലായിരുന്നു ഈ സംഭവം. ഇപ്പോഴും അവരുടെ ആത്മാക്കള്‍ ഇവിടെ വിലസുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. അല്‍പ്പം ത്രില്ലടിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സെമിത്തേരി സന്ദര്‍ശിക്കാം. എന്നാല്‍ ഇവിടെ ഇത് മാത്രമല്ല കാഴ്ച്ച. പ്രധാന കേന്ദ്രം ഇവിടത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ്. നിരവധി ചെടികളെയും മരങ്ങളെയും ഇവിടെ കണ്ടെത്താം. പ്രകൃതി സ്‌നേഹികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന സ്ഥലമായിരിക്കും. വേനല്‍ക്കാലത്ത് ഇവിടത്തെ പുഷ്പ പ്രദര്‍ശനം ആകര്‍ഷകമായിരിക്കും. ഡ്യൂനെഡിന്‍ ഒരു മലമ്പ്രദേശമാണ്. അതിനാല്‍ ട്രെക്കിംഗ് ഷൂകള്‍ അടക്കമുള്ളവ കൊണ്ടു വരുന്നത് നല്ലതായിരിക്കും. നല്ലൊരു ക്യാമറ കൊണ്ടു വന്നാല്‍ നിരവധി ഫോട്ടോകള്‍ എടുത്തു കൂട്ടാം.