മത്തി വേണ്ടാത്ത മലയാളിയില്ല. മത്തി വെച്ച് പലതരം ഡിഷസ് നമ്മൾ ഉണ്ടാക്കാറുമുണ്ട്. എന്നാൽ നല്ല എരിവുള്ള പച്ചമുളക് നിറച്ച് വറുത്ത് കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ദശക്കട്ടിയുള്ള ഇടത്തരം മത്തി – 250ഗ്രാം
- പച്ചമുളക് – 10-15 എണ്ണം (എരിവിനനുസരിച്)
- വെളുത്തുള്ളി – 5 അല്ലി
- മഞ്ഞൾപൊടി – 1/2 സ്പൂൺ
- കറിവേപ്പില
- ചെറുനാരങ്ങാനീര് – ഒരു പകുതി
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ മത്തി നടുവേ ചീന്തി വെക്കണം. ചേരുവകൾ എല്ലാം ഒരുമിച്ച് അല്പം തരിയോട് കൂടി വെള്ളം ചേർക്കാതെ അരച്ചെടുക്കണം. കീറി വെച്ച മത്തിയുടെ ഉള്ളിൽ കുറേശെ അരപ്പ് നിറച്ച് കൊടുക്കണം. പതുക്കെ ഒന്ന് അമർത്തി വെച്ചതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. അത്യാവശ്യം മൊരിഞ്ഞിരിക്കണം.