കാസർകോട് : മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ കാസർകോട് സ്വദേശിനിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. മംഗളൂരു കദ്രി പൊലീസാണ് പ്രതിയെ പിടികൂടിയത്.
ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിയിൽ വച്ചാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി.