മീൻ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ‘ചെമ്മീൻ’. ചെമ്മീൻ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. രുചിയൂറും ചെമ്മീൻ പീര തയ്യാറാക്കിയിട്ടുണ്ടോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചരുവകൾ
- 1. ചെമ്മീൻ ( ചെറുത്) -കാൽ കിലോ
- 2. തേങ്ങ ചിരകിയത് – ഒരു കപ്പ്
- മുളക് പൊടി – അര ടീസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ജീരകം – കാൽ ടീസ്പൂൺ
- 3. കുടംപുളി – ഒരു ടീസ്പൂൺ
- ചുവന്നുള്ളി അരിഞ്ഞത് -കാൽ കപ്പ്
- പച്ചമുളക് – 4 എണ്ണം
- ഇഞ്ചി (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) – 2 ടീസ്പൂൺ
- വെളുത്തുള്ളി (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) – 2 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ വൃത്തിയാക്കി വയ്ക്കുക. ശേഷം രണ്ടാമത്തെ ചേരുകളെല്ലാം ചതച്ചെടുക്കുക. ഇനി ചെമ്മീനും അരപ്പും മൂന്നാമത്തെ ചേരുവയും നന്നായി യോജിപ്പിച്ച് അടുപ്പത്ത് വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.