കേരളത്തില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആലിപ്പഴം വീഴചയുണ്ടായി എന്നൊരു വാര്‍ത്ത വന്നാല്‍ എങ്ങനെയിരിക്കും, എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോകും ഉറപ്പാണ്. കേരളത്തില്‍ ആലിപ്പഴം വീണ സഭംവങ്ങള്‍ അധികമായി ഒന്നും വന്നിട്ടില്ല, മൂന്നാറില്‍ കനത്ത മഞ്ഞ് കട്ടികള്‍ വീണ സമയത്ത് അത് ആലിപ്പഴം ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ആലിപ്പഴം വാര്‍ത്ത വീണ്ടും തലപൊക്കി വന്നിട്ടുണ്ട്, അത് തമിഴ്നാട്ടില്‍ നിന്നു ആണെന്ന്, രാജന് പി.ജി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന ഒരു പോസ്റ്റ്.
പോസ്റ്റ് കാണാം,
തമിഴ്നാട് ഹൊസൂരിയില്‍ ആലിപ്പഴം പെയ്തു. ആലിപ്പഴത്തിന്റെ വലിപ്പം നോക്കൂ… പോസ്റ്റിന്റെ തലക്കെട്ട് ഇങ്ങനെയാണ്. 33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വലിയ ഐസ് കട്ടകള്‍ വീഴുന്നതും കാണാം, എന്നാല്‍ ചൈനയിലെ ഗ്വങ്ഷോ നഗരത്തില്‍ നടന്ന മഴയെത്തുടര്‍ന്നുണ്ടായ ആലിപ്പഴ വീഴ്ചയാണ് ഇത്. സ്ഥലലപ്പേര മാറ്റി തമിഴ്നാട്ടിലെ ഹൊസൂരില്‍ ആണെന്ന് കാണിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന പോസ്റ്റ് തെറ്റാണെന്ന് മനസിലായി. സ്ഥലപ്പേര് തന്നെ തെറ്റായിട്ടാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്, അതു തന്നെ സത്യാവസ്ഥ അറിയാതെ ചെയ്തതാണെന്ന് മനസിലായി.
നിരവധി എക്സ് അക്കൗണ്ടുകളില്‍ ഗ്വങ്ഷോ നഗരത്തില്‍ ഏപ്രില്‍ 29 ന് നടന്ന മഴയും അതിനെത്തുടര്‍ന്നുണ്ടായ ആലിപ്പഴ വീഴ്ചയുടെയും വീഡിയോകള്‍ ലഭ്യമാണ്.
എക്സ് പോസ്റ്റ്,
China wins in the giant hailstone competition.
These would likely kill you. 😳
pic.twitter.com/UErJsbZEPV— Dragon 🇺🇦 🤍💙🤍 🇬🇧 (@Dragon__fella) April 28, 2024
രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ വണ്‍ ഇന്ത്യ ഇതെല്ലാം ഉള്‍പ്പെട്ട വീഡിയോ ഒരു മാസം മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
തലക്കെട്ട് ഇങ്ങനെ; China Rains: Tornado hits flood-hit city of Guangzhou | Hailstorm in Guangdong | Watch | Oneindia. നിരവധി മഴ ദൃശ്യങ്ങള്‍ കൂട്ടി ചേര്‍ത്ത വീഡിയോയില്‍ ആലിപ്പഴം വീഡിയോയും ഉണ്ട്.
യുട്യൂബ് വീഡിയോ കാണാം,
അലര്‍ട്ട് ഒണ്‍ (Alert On) എന്ന YOUTUBE ചാനലിലും ഇതുള്‍പ്പെട്ട വീഡിയോ കാണാം, ആറ് മിനിട്ടും 18 സെക്കന്റുമുള്ള വീഡിയോയുടെ നാല് മിനിട്ട് 40 സെക്കന്‍ഡില്‍ ഈ ആലിപ്പഴ ദൃശ്യം വ്യക്തമായി കാണാം. വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്; Storm of the year strikes China! Level 3 Tornado with Hail stones battered Guangzhou. ഇതില്‍ വ്യക്തമായി ചൈനയെന്ന എഴുതിയിട്ടുണ്ട്.
”തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ്ങിലും ഗുവാങ്സിയിലും വാരാന്ത്യത്തില്‍ കനത്ത ആലിപ്പഴം മഴ നാശം വിതച്ചു. ഭീമാകാരമായ ആലിപ്പഴം ഏകദേശം 20 സെന്റിമീറ്റര്‍ വലിപ്പമുള്ളത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയില്‍ പതിച്ചു. ആലിപ്പഴത്തിന്റെ വലിപ്പം തദ്ദേശീയരെ അത്ഭുതപ്പെടുത്തി, അവയില്‍ ചിലത് ഒരു മുഷ്ടിയോളം വലുതായിരുന്നു.
‼️👀 There is some kind of apocalypse happening in China. A powerful tornado hit Guangzhou. Gusts of wind demolish the roofs of houses, huge hailstones smash cars, and some streets are flooded due to the rain. At least five people were killed and 33 injured, local TV reported.… pic.twitter.com/sOMUwuB1Lq
— Иван (@OGflattrackerZ) April 27, 2024
കൊടുങ്കാറ്റില്‍ മേല്ക്കൂരകള്ക്കും ജനലുകള്‍ക്കും കാര്‍ഷിക മേഖലകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. ചില പ്രദേശങ്ങളില്‍ ആലിപ്പഴം ആഘാതത്തില്‍ ചില മൃഗങ്ങളും കൊല്ലപ്പെട്ടു.” എന്ന വിവരണത്തോടെ ലോവീന് മാള്‍ട്ട എന്ന പ്രാദേശിക മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ 2024 ഏപ്രില്‍ 30 ന് നല്‍കിയിട്ടുണ്ട്.
Look at the size of those hailstones during a hailstorm yesterday in the city of Guangzhou, Guangdong Province, China 🇨🇳
▪︎27 April 2024 ▪︎#hailstorm #China #Guangzhou #viralvideo pic.twitter.com/bAU2hmgKTC— DISASTER TRACKER (@DisasterTrackHQ) April 28, 2024
കൂടാതെ ചൈനീസ് വാര്‍ത്താ മാധ്യമമായ ഗ്വാങ്ഡോങ് ടിവി ടൊര്‍ണാഡോയെ കുറിച്ചും ആലിപ്പഴ വര്‍ഷത്തെ കുറിച്ചും നല്കിയ റിപ്പോര്‍ട്ടില്‍ വൈറല്‍ വീഡിയോയിലെ അതേ ദൃശ്യങ്ങള്‍ കാണാം. തലക്കെട്ട് ഇങ്ങനെയാണ്; ഗ്വാങ്ഷൂവില്‍ പലയിടത്തും ചുഴലിക്കാറ്റും ആലിപ്പഴവര്‍ഷവും ഉണ്ടായി ഡെവലപ്പര്‍ അത് ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്തു.
ഇതോടെ തെറ്റായ വിവരത്തോടെ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റുൾപ്പെട്ട വീഡിയോയയാണ് ഇതെന്ന് കണ്ടെത്തി.