വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പനീർ ഫ്രെെ. രുചികരമായ പനീർ ഫ്രെെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
- പനീര്‍ – കാല് കിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
- മുളകുപൊടി – 1 ടീസ്പൂണ്‍
- മൈദ – 1 ടീസ്പൂണ്‍
- കോണ്‍ഫ്ളോര്‍ – 1 ടീസ്പൂണ്‍
- ഗരം മസാല – അര ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൈദ, കോണ്‍ഫ്ളോര്‍, മുളകുപൊടി, ഗരം മസാല എന്നിവ വെള്ളമൊഴിച്ച് യോജിപ്പിക്കുക. ശേഷം ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. നല്ല പോലെ തിളച്ച ശേഷം പനീര്‍ കഷ്ണങ്ങള്‍ ഈ ചേരുവയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. പനീർ ഫ്രെെ തയ്യാറായി…