ഇന്ത്യയിലെ ഫോർട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയറിന് സമീപം സ്ഥിതി ചെയ്യുന്ന കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബാസ്റ്റിൻ ബംഗ്ലാവ്. നിലവിൽ സബ്കളക്ടറുടെ ഔദ്യോഗിക വസതിയാണിത്. പ്രധാനമായും ഡച്ച് ശൈലി പിന്തുടരുന്ന ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഉദാഹരണമാണ് ബാസ്റ്റിൻ ബംഗ്ലാവ്.
പതിനാറാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ പോർച്ചുഗീസുകാർ ഫോർട്ട് ഇമ്മാനുവൽ നിർമ്മിച്ചു. 1663-ൽ ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയപ്പോൾ അവർ കോട്ട നശിപ്പിക്കാൻ തുടങ്ങി, അതിൻ്റെ വലിപ്പം ഏകദേശം മൂന്നിലൊന്നായി ചുരുക്കി. തുടക്കത്തിൽ, കോട്ടയ്ക്ക് ഏഴ് കൊത്തളങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ സ്റ്റോംബർഗ് കൊത്തളത്തെ പിന്നീട് ബാസ്റ്റിൻ ബംഗ്ലാവാക്കി മാറ്റി. കൊത്തളത്തിൻ്റെ വൃത്താകൃതിയിലുള്ള ഘടനയ്ക്ക് ചുറ്റും നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവ് മനോഹരമായ ഒരു ഘടനയാണ്. 1806-ൽ ബ്രിട്ടീഷുകാർ അവരുടെ അധിനിവേശത്തിൽ കോട്ടയുടെ ഭിത്തികൾ നശിപ്പിച്ചപ്പോഴും അവർ കെട്ടിടം തൊടാതെ ഉപേക്ഷിച്ചു.1667-ൽ സമുദ്രത്തിന് അഭിമുഖമായി പണിത ഒരു ഡച്ച് പൈതൃക കെട്ടിടമാണ്. ഇന്ത്യോ-യൂറോപ്യൻ വാസ്തുവിദ്യാശൈലിയിലുള്ള ഈ മനോജ്ഞമായ ബംഗ്ളാവിന് കേരളീയ ശൈലിയില്‍ ഓടു മേഞ്ഞ മേല്‍ക്കൂരയും ഒന്നാം നിലയിൽ തടി കൊണ്ടുള്ള ഒരു വരാന്തയുമുണ്ട്. കൊച്ചിയുടെ അധിനിവേശക്കാലത്തെ മുഖ്യസാക്ഷികളിലൊന്നാണ് ബാസ്റ്റ്യൻ ബംഗ്ലാവ്. പതിനാറു മുതൽ പത്തൊന്‍പതാം നൂറ്റാണ്ടുവരെ കൊച്ചിയിൽ മൂന്ന് യൂറോപ്യൻ ശക്തികൾ പല കാലങ്ങളിലായി മാറിമാറി ഭരിച്ചു. ആദ്യം പോർച്ചുഗീസ്, പിന്നീട് ഡച്ച്, അവസാനം ബ്രിട്ടീഷ്. 1503-ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ ഏഴു കൊത്തളങ്ങളോട് കൂടിയ ഇമ്മാനുവൽ കോട്ട പണിതു. 1662 അവസാനം ഡച്ചുകാരുമായുള്ള യുദ്ധത്തില്‍ പോർച്ചുഗീസുകാര്‍ പരാജയപ്പെട്ടു. ഈ കോട്ടയുടെ മിക്കഭാഗവും ഡച്ചുകാർ നശിപ്പിച്ചു. പക്ഷേ കൊത്തളങ്ങൾ വലിയ നാശമില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ഡച്ചുകാർ ഈ പഴയ കൊത്തളങ്ങൾക്കു ചുറ്റും ഒരു ചെറിയ പുതിയ കോട്ട പണിതു. ബാസ്റ്റ്യൻ ബംഗ്ലാവ് ഡച്ച് കോട്ടയിലെ സ്റ്റ്രോംബെർഗ് ബാസ്റ്റ്യന്‍റെ ഭാഗമായി നിർമ്മിച്ചതാണ്. അതിനാല്‍ അതിനെ ബ്രിട്ടീഷുകാർ ബാസ്റ്റ്യൻ ബംഗ്ളാവെന്നു വിളിച്ചു. വലിയ പരിക്കില്ലാതെ ബാസ്റ്റ്യന്‍ ബംഗ്ലാവ് കൊച്ചിയിലെ ബ്രിട്ടീഷ് കാലഘട്ടത്തെ അതിജീവിച്ചു. മാത്രവുമല്ല, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അത് കുറച്ചുകാലം ഫോർട്ട്കൊച്ചിയിലെ സബ് കളക്ടറുടെ ഔദ്യോഗിക താമസസ്ഥലവുമായി. കേരള സര്‍ക്കാര്‍ ബാസ്റ്റ്യൻ ബംഗ്ളാവിനെ ഒരു പൈതൃകമ്യൂസിയമാക്കി മാറ്റി 2016 ഫെബ്രുവരിയില്‍ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സംസ്ഥാന പുരാവസ്തുവകുപ്പ് ഇതിനെ ഒരു സുരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ബാസ്റ്റ്യൻ ബംഗ്ളാവിന്‍റെ അങ്കണത്തില്‍ കേരളത്തിലെ പത്ത് കലാകാരന്മാർ നിർമ്മിച്ച ശില്പങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ബാസ്റ്റ്യൻ ബംഗ്ളാവിന്‍റെ ബേസ്മെന്റെ ഫ്ലോറില്‍ ഒരു തുരങ്കമുണ്ട്. തുരങ്കിന്‍റെ ഉദ്ദിഷ്ടസ്ഥാനം അവ്യക്തവും കണ്ടുപിടിച്ചിട്ടില്ലാത്തതും കൊണ്ട് പൊതുജനങ്ങളെ അവിടെ കടത്താറില്ല. ബാസ്റ്റ്യൻ ബംഗ്ളാവിലെ ബാൽക്കണിയിൽ അധിനിവേശ കാലഘട്ടത്തിലെ രണ്ടു പീരങ്കികൾ സൂക്ഷിച്ചിട്ടുണ്ട്.