ബംഗുളൂരു: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡേയുടേതാണ് പ്രവചനം.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും കർണാടക നിയമസഭാംഗവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനുമായ പ്രജ്വൽ, നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പാർലമെന്റ് അംഗമാണ്.
ലൈംഗീക പീഡനക്കേസിൽ പേരുയർന്നതിന് പിന്നാലെ ജർമനിയിലേക്ക് കടന്ന പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പ്രജ്വൽ റിമാൻഡിലാണ്
കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.