ഉപയോഗിച്ച എണ്ണ തന്നെയാണോ എപ്പോഴും ഉപയോഗിക്കുന്നത്. പലപ്പോഴും ആണല്ലേ.? പപ്പടം വറുത്താൽ ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കും, ഇത് തുടർന്നാൽ അസുഖം വരും എന്നറിയാം.. എന്നാലും പലരും അത് കാര്യം ആക്കാറില്ല.
വാങ്ങുന്ന എണ്ണകളില്‍ റിഫൈന്‍ഡ് ഓയില്‍ എന്ന് കാണാറുണ്ട്. എന്നാല്‍ ഇത് നല്ലതാണ്, അഴുക്കില്ലാത്തതാണ് എന്നാണ് നാം കരുതാറ്. അതായത് നല്ലതാണെന്ന് കരുതിയാണ് നാം ഇവ വാങ്ങി ഉപയോഗിയ്ക്കാറ്. അല്ലെങ്കില്‍ ഇവയുടെ ലേബലില്‍ ഉള്ള റിഫൈന്‍ഡ് എന്നതില്‍ നാം കാര്യമായ ശ്രദ്ധ വയ്ക്കാറുമില്ല. എന്നാല്‍ ഈ ഓയില്‍, അതായത് റിഫൈന്‍ഡ് ഓയില്‍ ആരോഗ്യത്തിന് ദോഷകരമാണ് എന്നതാണ് വാസ്തവം. ഇത്തരം ഓയിലുകള്‍ നാം വാങ്ങി ഉപയോഗിയ്ക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്.നിര്‍മാണവേളയില്‍ ഈ ഓയിലിനെ ഉയര്‍ന്ന തീയില്‍ ചൂടാക്കും. ഇതിലൂടെ ഇതിലുള്ള സകല പോഷകങ്ങളും നശിയ്ക്കുന്നു. ഇതില്‍ ഹെക്‌സേന്‍ എന്ന ഒരു കെമിക്കല്‍ ചേര്‍ക്കുന്നു. ഇത് പെട്രോളിയം ഉല്‍പന്നമാണ്. ഇത് ചേര്‍ക്കുന്നത് ഓയില്‍ വേര്‍തിരിച്ചെടുക്കാനാണ്. മറവി രോഗം, തലവേദന, മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണമാണ്. അതായത് ഹെക്‌സേന്‍ അടങ്ങിയ ഓയില്‍ ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചുരുക്കം. ഹെക്‌സേന്‍ ചേര്‍ക്കുമ്പോള്‍ ഓയില്‍ കറുത്ത നിറമാകും. അപ്പോള്‍ ഇത് സാധാരണ ഓയില്‍ നിറമാക്കാന്‍ ഇതില്‍ ബ്ലീച്ചിംഗ് ഏജന്റ് ചേര്‍ക്കും. ഇത് ഹൃദ്രോഗം പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകാം. ഇത്തരം ഓയിലുകള്‍ യാതൊരു ഗുണവും നല്‍കുന്നില്ലെന്ന മാത്രമല്ല, ദോഷം വരുത്തുകയും ചെയ്യുന്നു.